ന്യൂദൽഹി: ദൽഹി ഹൈക്കോടതി അഭിഭാഷകൻ ഭാര്യയേയും രണ്ട് പെൺമക്കളെയും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തെക്കൻ ദൽഹിയിലെ വസന്ത് കുഞ്ജ് ഭാഗത്ത് താമസിക്കുന്ന മുതിർന്ന ഹൈക്കോടതി അഭിഭാഷകനാണ് ഭാര്യയേയും രണ്ട് പെൺകുട്ടികളെയും ക്രൂരമായി മർദ്ദിച്ചത്.
മകളിൽ ഒരാളെ ചവിട്ടുകയും നിലത്ത് വീണ് കിടന്നിട്ടും അപമര്യാദയായി പെരുമാറുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തടയാൻ ചെന്ന മറ്റൊരു മകളേയും ഭാര്യയേയും ഇയാൾ ഉപദ്രവിക്കുന്നുണ്ട്.
താൻ ആൺകുട്ടിയെ പ്രസവിക്കാത്തതിനാലാണ് തന്നെയും മക്കളെയും ഭർത്താവ് ക്രൂര പീഡനത്തിന് ഇരയാക്കുന്നതെന്ന് ഭാര്യ പറഞ്ഞു. നിരവധി വർഷമായി ഇയാളുടെ ക്രൂര പീഡനം സഹിച്ചാണ് ജീവിക്കുന്നതെന്നാണെന്നും ഭാര്യ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=q6tmwcxJQiI
















