ന്യൂദല്‍ഹി: ബാറുകള്‍ ബിയര്‍ പാഴ്സലായി നല്‍കേണ്ടെന്ന് സുപ്രീംകോടതിയും. ബിയര്‍ പാഴ്സലായി വേണ്ടവര്‍ ബാറുകളിലല്ല, ബിവറേജസ് ഔട്ട്ലെറ്റുകളിലാണ് പോകേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബാറുകളില്‍ നിന്ന് ബിയര്‍ പുറത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എലഗന്‍സ് ഹോട്ടല്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബിയര്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി.
ഇതിനെതിരെയാണ് ബാറുടമ സുപ്രീംകോടതിയെ സമീപിച്ചത്. ബിയര്‍ പാഴ്സല്‍ വാങ്ങേണ്ടവരെന്തിനാണ് ബാറുകളില്‍ പോകുന്നതെന്ന് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: