സ്വന്തം ലേഖകന്‍
ഗുരുവായൂര്‍: ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ പുതിയതായി വാങ്ങിയ 500 കെ.വി.ജനറേറ്റര്‍ കത്തിപോയി. ഇന്നലെ രാവിലെ ജനറേറ്ററിന്റെ അകത്ത് നിന്ന് പുകവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ജനറേറ്റര്‍ ഓഫ് ചെയ്യാതെ ഫാന്‍ വെച്ച് കൊടുക്കുകയാണ് ഉണ്ടായത്.
വൈകീട്ട് ഇത് കത്തിപ്പോയതായാണ് അറിയാന്‍ കഴിഞ്ഞത്. വിദഗ്ദരുടെ പരിശോധനക്ക് ശേഷം മാത്രമേ എത്ര ലക്ഷം രൂപയുടെ നഷ്ടം സംഭിച്ചെന്ന് വിലയിരുത്തുവാന്‍ സാധിക്കുകയുളളു.
നിലവിലുളള 250 കെ.വി.ജനറേറ്ററാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ ജനറേറ്റര്‍ മുഖേന മുഴുവന്‍ കണക്ഷനും ലോഡും ഉപയോഗക്ഷമമാക്കുവാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞാണ് പുതിയ ജനറേറ്റര്‍ വാങ്ങിച്ചത്. കൂടാതെ എ.എം.എഫ് പാനല്‍ ബോര്‍ഡും വാങ്ങിച്ചിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട് ഭീമമായ സാമ്പത്തിക നഷ്ടം ദേവസ്വത്തിന് ഉണ്ടായതായി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. എന്തുകൊണ്ടെന്നാല്‍ 500 കെ.വി.ജനറേറ്റര്‍ ഭെല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് മുപ്പത്തിയെട്ട് ലക്ഷം രൂപക്ക് വാങ്ങുന്നതിന് ക്വട്ടേഷന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കുകയും ഭെല്ലുമായി നേരിട്ട് ബന്ധപ്പെട്ട് ഇരുപത്തിയെട്ട് ലക്ഷം രൂപക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ തീരുമാനവും പിന്നീട് റദ്ദാക്കി. കത്തിപ്പോയ ജനറേറ്റര്‍ വാങ്ങിയത് രണ്ട് വ്യത്യസ്ത കമ്പനികളില്‍ നിന്നാണ് ജനറേറ്ററിന് മുപ്പത് ലക്ഷവും, പാനല്‍ ബോര്‍ഡിന് ഇരുപത് ലക്ഷവും, സ്പ്ലൈ പോകുന്നസമയത്ത്ഓട്ടോമാറ്റിക്കായി പ്രവര്ത്തിക്കേണ്ടതാണ്പക്ഷെ ഇപ്പോഴും ഓപ്പറേറ്ററാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
500 കെ.വി. ജനറേറ്റര്‍ ഫുള്‍ ലോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമോ ഡീസല്‍ ഉപയോഗത്തില്‍ ലാഭം ഉണ്ടാകുകയുളളു എന്നാല്‍ ദേവസ്വം ആവശ്യത്തിന് 250 കെ.വി.ജനറേറ്റര്‍ തന്നെ ധാരാളം മതിയെന്നിരിക്കെ പുതിയ 500 കെ.വി.ജനറേറ്റര്‍ വാങ്ങിച്ചത് സ്ഥാപിതതാല്പ്പര്യമുണ്ടൊയിരുന്നു എന്നാതാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: