ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പരിഷ്‌ക്കര്‍ത്താവെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. മറ്റാരും ചെയ്യാന്‍ തയ്യാറാത്ത കാര്യമാണ് മോദി ചെയ്തത്. നോട്ട് അസാധുവാക്കല്‍ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ അവയുടെ ഫലം കൊയ്യും, അദ്ദേഹം പറഞ്ഞു. എക്കണോമിക് ടൈംസ് സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇരു നേതാക്കളും ആശയ വിനിമയവും നടത്തി.
















