പത്തനംതിട്ട : ചിറ്റാര്‍സീതത്തോട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ചിറ്റാര്‍ 86ല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ ഗ്രാമപഞ്ചായത്ത് മാര്‍ച്ചടക്കമുള്ള സമരപരിപാടികളുമായി ജനങ്ങള്‍ രംഗത്തെത്തി.
കഴിഞ്ഞ ഒക്ടോബര്‍ 24ന് പ്രദേശവാസികള്‍ തങ്ങളനുഭവിക്കുന്ന കുടിവെള്ളത്തിന് ദുരിതം ചൂണ്ടിക്കാട്ടി 86കോര്‍ട്ടുമുക്ക് അയല്‍സഭയുടെ നേതൃത്വത്തില്‍ 86 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം ചിറ്റാര്‍ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കു കൈമാറിയിരുന്നു. .ചിറ്റാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട 86 മുസ്ലിം പള്ളിക്കു സമീപമായി ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് നൂറോളം കുടുംബങ്ങളാണ് ഉള്ളത്. മുമ്പ് എവിടി റബര്‍ പ്ലാന്റേഷന്റെ ഭാഗമായിരുന്നു പ്രദേശം ചില്ലറ വില്‍പ്പന നടത്തിയതോടെയാണ് പ്രദേശത്തേക്ക് ചിറ്റാര്‍സീതത്തോട് വില്ലേജിലെ ഇതര പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ താമസമാക്കിയത്. ഒന്നര പതിറ്റാണ്ട് മുമ്പ് സുലഭമായി ജലസ്രോതസ്സുകളുണ്ടായിരുന്ന പ്രദേശത്ത് പരിസ്ഥിതി നാശത്തെ തുടര്‍ന്ന് 86 മലയുടെ മുകള്‍ ഭാഗങ്ങളില്‍ നിന്നുമുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് നഷ്ടമാവുകയും കിണറുകളിലെ ജല ലഭ്യത മഴക്കാലത്തു മാത്രമായി മാറുകയും ചെയ്തു. കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായ ഈ മേഖലയില്‍ തുടര്‍ച്ചയായി ഒരാഴ്ച വെയില് അടിച്ചാല്‍ കിണറുകള്‍ എല്ലാം വറ്റി വരളും. പിന്നുള്ള ആശ്രയം വാഹനത്തില്‍ വെള്ളം എത്തിക്കുകമാത്രമാണ്. വര്‍ഷങ്ങളായി പണം കൊടുത്ത് വെള്ളം വാങ്ങുകയാണ് ചെയ്യുന്നതെന്ന് സ്ഥലവാസികള്‍ പറയുന്നു. അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് സ്ഥലവാസികള്‍ സംഘടിച്ച് തുടര്‍ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് തല്‍ഹത്ത് ഉദ്ഘാടനം ചെയ്തു. ടി എ രാജന്കുട്ടി അധ്യക്ഷത വഹിച്ചു.ഉപരോധത്തെ തുടര്‍ന്ന് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വര്‍ഗീസ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാര്‍ ടി കെ സജി എന്നിവരുടെ നേതൃത്വത്തില്‍ കക്കാട്ടാറില്‍ മുന്നു കല്ലിന് സമീപം കിണറുകുത്തി വെള്ളം പമ്പ് ചെയ്ത് പ്രദേശവാസികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ വിതരണം ചെയ്യുമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: