Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതം കഴിഞ്ഞ് ഗീത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:24 pm IST
in Samskriti

ഗീത കര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ വച്ച് പറയപ്പെട്ടതാണ്. ‘ക്ഷേത്രേ ക്ഷേത്രേ കര്‍മ്മ കുരു’ എന്ന മഹത്തായ സന്ദേശമാണ് ഗീതക്ക് നല്‍കുവാനുള്ളത്. ജീവിതത്തില്‍ നിരന്തരം വിഹിതമായ കര്‍മ്മം അനുഷ്ഠിക്കുക എന്നും ആ കര്‍മ്മം ധര്‍മ്മത്തില്‍ അടിയുറച്ചതായിരിക്കണമെന്നും ആദ്യ ശ്ലോകംതന്നെ പഠിപ്പിക്കുന്നു.

കര്‍മ്മം ബ്രഹ്മമാണെന്നും കര്‍മ്മം യജ്ഞമായി അര്‍പ്പിതമാകുമ്പോള്‍ അത് മഴയായി പ്രകൃതിയുടെ നൈരന്തര്യത്തിന് ഹേതുവാകുകയും അതുമൂലം ജന്തുവര്‍ഗങ്ങള്‍ വളരുകയും അതോടെ ലോകം നിലനില്‍ക്കുകയും ചെയ്യുന്നു എന്നു ഗീത പഠിപ്പിക്കുന്നു. അതുകൊണ്ട് ലോകത്തിന്റെ നിലനില്‍പ്പിന് കര്‍മ്മം അനുപേക്ഷണീയമാണ്.

ഫലേച്ഛകൂടാതെ നിനക്കു വിധിക്കപ്പെട്ട കര്‍മ്മം അനുഷ്ഠിക്കൂ എന്നാണ് ഭഗവാന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത്. ഗീത ആത്മോദ്ധാരണത്തിന്റെയും വിവേകത്തിന്റെയും പാഠം പഠിപ്പിക്കുന്നു. കര്‍മ്മത്തില്‍നിന്ന് ആര്‍ക്കും മോചനമില്ല. ഫലേച്ഛകൂടാതെ കര്‍മ്മം ചെയ്ത് ആ കര്‍മ്മത്തെ ഭഗവാനില്‍ അര്‍പ്പിക്കുന്നതാണ് കര്‍മ്മയോഗം. കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നീ മാര്‍ഗങ്ങളില്‍ക്കൂടി അന്തിമമായി ഒരുവന് ശാശ്വതമായ മോക്ഷം ലഭിക്കുന്നു എന്നും ഭഗവാന്‍ ഗീതയില്‍ക്കൂടി ഉപദേശിക്കുന്നു.

ഭഗവദ്ഗീത ത്രിഷട്കങ്ങള്‍ ചേര്‍ന്നതാണെന്ന് ഒരു മതമുണ്ട്. ത്രിഷട്കമെന്നാല്‍ മൂന്ന് ആറുകള്‍ കൂടിയ പതിനെട്ട്. ഗീതയിലെ ആദ്യത്തെ ആറ് അദ്ധ്യായങ്ങള്‍ ഞാന്‍ ആര് എന്നും, രണ്ടാമത്തെ ആറ് അദ്ധ്യായങ്ങള്‍ ഈ ദൃശ്യപ്രപഞ്ചമെന്തെന്നും മൂന്നാമത്തെ ആറ് അദ്ധ്യായങ്ങള്‍ ബ്രഹ്മം എന്തെന്നും വെളിപ്പെടുത്തുന്നു. ബ്രഹ്മത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അവസാനമാണ്.

മനുഷ്യജന്മത്തിന്റെ പ്രയാണവേളയില്‍ കര്‍മ്മത്തിനാണ് ആദ്യത്തെ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ജീവിതാവസാനം ഒരുവന്‍ വാനപ്രസ്ഥാശ്രമിയായി മുക്തിക്കുവേണ്ടിയുള്ള ഇച്ഛയോടെ കഴിഞ്ഞുകൂടുവാനാഗ്രഹിക്കുന്നു. അപ്പോള്‍ ജീവിതത്തില്‍ കര്‍മ്മങ്ങളെക്കൊണ്ടാര്‍ജ്ജിച്ച സദ്വാസനകളെല്ലാം അയാളെ സാത്വികഭാവത്തിലെത്തിക്കുകയും പെട്ടെന്ന് ഈശ്വരദര്‍ശനം കൈവന്ന് അന്തിമമായി ഏകാഗ്രതകൊണ്ടാര്‍ജ്ജിച്ച ജ്ഞാനത്തിന്റെ സഹായത്തോടെ ബ്രഹ്മസാക്ഷാത്കാരം നേടുകയും ചെയ്യുന്നു. അതുകൊണ്ട് ജീവിതത്തിന്റെ തുടക്കത്തില്‍ ബ്രഹ്മചര്യം എന്ന വിദ്യാഭ്യാസകാലഘട്ടം കഴിച്ചുകൂട്ടി, രണ്ടാമത് യൗവ്വനകാലമത്രയും ധര്‍മ്മത്തിനു വിധേയമായി ഗാര്‍ഹസ്ഥ്യം അനുഷ്ഠിച്ച്, വാര്‍ദ്ധക്യകാലത്താണ് മോക്ഷപ്രാപ്തിക്കുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടത്. ഭാഗവതം മോക്ഷേച്ഛുക്കള്‍ക്കുള്ളതാണ്.

കഴിഞ്ഞ ലക്കം വിചിന്തനം ചെയ്ത അമൃതഗീതയുടെ പ്രസക്തി ഇവിടെയാണ്. യുവാക്കളെല്ലാം അമൃതഗീതയിലെ പന്ഥാവിനെ പിന്തുടര്‍ന്നാല്‍, എല്ലാവരും മോക്ഷേച്ഛുക്കളായി പരിണമിച്ചാല്‍ കര്‍മ്മം അനുഷ്ഠിക്കാന്‍ ആരും കാണുകയില്ല. കര്‍മ്മമില്ലെങ്കില്‍ ലോകം നിശ്ചലമാകുകയും ക്രമേണ നശിക്കുകകയും ചെയ്യും. ഒരു ഗീതോപദേശംകൊണ്ട് അപ്രകാരം വരാന്‍ ഭഗവാന്‍ ഒട്ടും ഇച്ഛിച്ചിട്ടുണ്ടാവുകയില്ല. അതുകൊണ്ട് അമൃതഗീതാനുസരണം വാനപ്രസ്ഥന് മാത്രമായി നീക്കിവയ്‌ക്കുക. ബാക്കിയുള്ളവരെല്ലാം നിരന്തരം കര്‍മ്മം ചെയ്ത് ലോകോദ്ധാരണം നടത്തുക. അതുകൊണ്ടാണ് ഭഗവാന്‍ ഗീതയില്‍ കര്‍മ്മത്തിന് പ്രാധാന്യം കൊടുത്തത്; അര്‍ജ്ജുനനോട് കര്‍മ്മം ചെയ്യാന്‍ ഉപദേശിച്ചത്.

ഈ സന്ദേശം ലക്ഷ്യംവച്ച് നാം ഇക്കാലത്ത് ഓര്‍മ്മവയ്‌ക്കേണ്ട ഒരു മഹത്തായ കാര്യമുണ്ട്. അനേകം സ്ഥലങ്ങളില്‍ മഹാഭാഗവത സപ്താഹങ്ങള്‍ നടത്തിവരുന്നു. ഭാഗവതം അനുവാചകനെ ജ്ഞാനത്തില്‍ക്കൂടി മോക്ഷത്തിലേക്ക് നയിക്കുന്നതാണ്. നിരന്തരം ഭാഗവതം പാരായണം ചെയ്യുന്ന വ്യക്തിക്ക് വൈരാഗ്യം വരികയും അയാള്‍ അമൃതഗീതയില്‍ പരയപ്പെട്ട ക്രമത്തിലുള്ള ജീവിതചര്യകളോടെ നിഷ്‌കര്‍മ്മണ്യതയിലാണ്ട് മോക്ഷം മാത്രം ലക്ഷ്യമിട്ടു കഴിയുന്നവനായി മാറുകയും ചെയ്യും.

ലോകം മുഴുവനും അപ്രകാരം തിരിഞ്ഞാല്‍ മുമ്പ് പറഞ്ഞതുപോലെ ലോകത്തിന്റെ ഗതിതന്നെ തടസ്സപ്പെടും. ഇത് കണ്ടുകൊണ്ടാണ് ഭാഗവതാചാര്യന്മാര്‍ ഭാഗവതസപ്താഹയജ്ഞം അവസാനിപ്പിക്കുമ്പോള്‍ ഭഗവദ്ഗീതകൂടി വായിച്ചിട്ടേ അവസാനിപ്പിക്കാവൂ എന്നുള്ള നിഷ്ഠ വച്ചിട്ടുള്ളത്. വൈരാഗ്യത്തില്‍നിന്ന് ഉണര്‍ത്തി ഗീതയില്‍ക്കൂടി കര്‍മ്മോത്സുകതയിലേക്ക് നയിച്ചിട്ടേ ഭാഗവതപാരായണ യജ്ഞവേദിയില്‍നിന്ന് മടങ്ങാവൂ എന്നുള്ള നിഷ്ഠ പാലിക്കപ്പെടേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.