മാവുങ്കാല്‍: ഓട്ടോതൊഴിലാളികളുടെ ഇഎസ്ഐ കേരളത്തില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് ജില്ല ജനറല്‍ സെക്രട്ടറി എ ശ്രീനിവാസന് ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ല ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ഹോസ്ദുര്‍ഗ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വാഹനങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച ഇന്‍ഷൂറന്‍ തുക പിന്‍വലിക്കുക, ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചിട്ടുള്ള മീറ്ററുകള്‍ക്ക് ലീഗല്‍ മെട്രാളജി വകുപ്പ് ഭീമമായ അധിക ഫീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഎംഎസ് മേഖല പ്രസിഡന്റ് ഗീരീഷ് പുല്ലൂര്‍, ബിഎംഎസ് മേഖല സെക്രട്ടറി ഗോവിന്ദന് മടിക്കൈ, ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ജില്ല പ്രസിഡന്റ് ഭരതന് കലൃാണ്റോഡ്, ബിഎംഎസ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മധു പുതിയകണ്ടം, കെ.വി ബാബു,രതീഷ് കലൃാണം തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍ ശിവന് ഇരിയ(പ്രസിഡന്റ്)സൂരേൃാദയം ബാലകൃഷ്ണന്, നവീന്‍ ചേറ്റുകുണ്ട്, ഭാസ്കരന് കാലിച്ചാനടുക്കം, (വൈസ്: പ്രസിഡന്റുമാര്‍)രതീഷ് മുത്തപ്പന് തറ (സെക്രട്ടറി), ഗംഗാധരന്, മനോജ്(ജോ.സെക്രട്ടറിമാര്‍), കോമളന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: