കാഞ്ഞങ്ങാട്: സ്ത്രീകളുടെ നോട്ടം കൊണ്ട് ഏതൊരു അനീതിയേയും കീഴടക്കാന്‍ കഴിയുമായിരുന്ന ഒരുകാലഘട്ടം ഉണ്ടായിരുന്നുവെന്ന് അന്തരിച്ച സംഗീത സംവിധായകന് രവീന്ദ്രന് മാഷിന്റെ പത്നി ശോഭനാ രവീന്ദ്രന് പറഞ്ഞു. എന്നാല്‍ ഇന്നത്തെ സ്ത്രീകള്‍ മറ്റുള്ളവരുടെ നോട്ടം കൊണ്ട് തളരുന്ന ദുസ്ഥിതിയാണുള്ളത്. ഇതിന് കാരണം ആദ്ധ്യാത്മികതയുടെ അനുകൂല പരിസ്ഥിതി കുടുംബങ്ങളില്‍ നിന്ന് അന്യമാകുന്നതു കൊണ്ടാണെന്ന് കൊളവയല്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെയും, തപസ്യ സാഹിത്യവേദിയുടേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൃശ്ചികം ഭജനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു. സ്ത്രീകള്‍ അബലയല്ല, ശക്തിയുടെ പ്രതീകമാണ്. സുപ്രീംകോടതി അനുവദിച്ചാല്‍ പോലും ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറാവുകയില്ല. ഭക്തിയുടേയും, വിശ്വാസത്തിന്റെയും ആചാര മര്യാദകള്‍ ലംഘിക്കാന്‍ അവര്‍ തയ്യാറാകുകയില്ല. വിശ്വാസത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഡാലോചന വിലപ്പോവില്ല. ശക്തമായ സ്ത്രീ സമൂഹം നിലനില്‍ക്കുന്നിടത്ത് അനീതിയും, ആനാചാരങ്ങളും നിലനില്‍ക്കില്ലെന്നും ശോഭനാ രവീന്ദ്രന് പറഞ്ഞു.
ചടങ്ങില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം, മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, അടോട്ട് മൂത്തേടത്ത് കുതിര് പുതിയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം, കാഞ്ഞങ്ങാട് കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളിലെ സ്ഥാനികര്മാര് ചേര്‍ന്ന് ദീപപ്രോജ്ജ്വലനം നിര്‍വ്വഹിച്ചു. ഡോ.ആര്.സി.കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. കണ്ണന് അന്തിത്തിരിയന് (പുന്നക്കാല്‍ ഭഗവതി ക്ഷേത്രം), കെ.കരുണന് (കൊളവയല്‍ മുട്ടുന്തലകണ്ടി മുത്തപ്പന് മടപ്പുര), കെ.കുഞ്ഞിക്കൃഷ്ണന് (ഇട്ടമ്മല്‍ ശ്രീ മുത്തപ്പന് മടപ്പുര), കെ.രാഘവന് പുളിക്കാല്‍ (അടിമയില്‍ ശാക്തേയ ദേവീ ക്ഷേത്രം) എന്നിവരെ സ്വാമി അയപ്പദാസ് ആദരിച്ചു. പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അയ്യപ്പധര്‍മ്മ പുരസ്ക്കാരം ഗോവിന്ദന് ഗുരുസ്വാമിക്ക് സമര്‍പ്പിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി. ഡോ.വിവേക് സുധാകരന് വിശിഷ്ടാതിഥിയായി. ഇ.വി.ജയകൃഷ്ണന്, ബി.മുകുന്ദ്പ്രഭു, കെ.കമലാക്ഷന്‍, കെ.ചന്ദ്രന്, ബി.കെ.നാരായണന്, ഭാര്ഗ്ഗവന് കാറ്റാടി, ഓമന മുരളി, പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, ശോഭ ഗണേഷ്, ചേതന ഏച്ചിക്കാനം എന്നിവര്‍ സംസാരിച്ചു.
വൃശ്ചികം ഭജനോത്സവത്തിന്റെ ഭാഗമായി സമൂഹ മഹാഗണപതിഹോമം, സമൂഹ ഗണേശ സഹസ്രനാമ സ്തോത്രം തുടര്‍ന്ന് വിവിധ മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും ഭജനയും നടന്നു. പി.ആര്.നാഥന് ആദ്ധ്യാത്മിക സഭ ഉദ്ഘാടനം ചെയ്തു. കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ഗുരുസ്വാമി സംഗമത്തില്‍ കാഞ്ഞങ്ങാട് പ്രദേശങ്ങളിലെ പ്രധാന ഗുരുസ്വാമിമാരായ വസന്തഗുരുസ്വാമി ഹൊസ്ദുര്‍ഗ്, വെള്ളിക്കോത്ത് ഗംഗാധര ഗുരുസ്വാമി എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: