കാട്ടിക്കുളം : വനാതിര്‍ത്തിയില്‍ പത്ത് കോടി രൂപയുടെ ഫെന്‍സിംങ് നിര്‍മ്മാണത്തില്‍നിന്ന് തിരുനെല്ലി പഞ്ചായത്തിനെ ഒഴിവാക്കുന്നതായി പരാതിപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രംഗത്ത്.
വലിയതോതില്‍ വന്യമൃഗശല്യം അനുഭവപ്പെടുന്ന തിരുനെല്ലി പ്രദേശങ്ങളെ വനംവകുപ്പിന്റെ ഫെന്‍സിംങ് നിര്‍മ്മാണ പദ്ധതിയില്‍നിന്നും ഒഴിവാക്കി, വന്യമൃഗശല്യം കുറഞ്ഞ മാനന്തവാടി നഗരസഭാ പരിധിയിലുള്ള ഭാഗങ്ങളില്‍ ഫെന്‍സിംങ് നിര്‍മ്മിക്കാനാണ് നീക്കം നടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. വന്യമൃഗശല്യം മൂലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാടങ്ങള്‍ തരിശ്ശിട്ടിരിക്കുന്നത് തിരുനെല്ലി പഞ്ചായത്തിലാണ്. വിവിധ കാലാലയങ്ങളിലേക്ക് തിരുനെല്ലിയിലെ വനത്തിലൂടെ നൂറ്കണക്കിന് വിദ്യാര്‍ത്ഥികളാണ് സഞ്ചരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒന്‍പത് പേരാണ് ഇവിടെ മരണപ്പെട്ടതെന്നും ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ടി.സി.ജോസ് പറഞ്ഞു.
പ്രതിരോധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരന്തരം ഇടപെടല്‍ മൂലമാണ് റെയില്‍പാളം ഉപയോഗിച്ചുള്ള ഫെന്‍സിംങ് വേലി നിര്‍മ്മാണത്തിന് പത്ത് കോടി രൂപ അനുവദിച്ചതെന്നും ഭാരവാഹികള്‍ പറയുന്നു.
ചില ഭരണകക്ഷിയിലെ നേതാക്കളും പ്രതിപക്ഷ പ്രമാണിമാരും ചേര്‍ന്നാണ് തിരുനെല്ലിയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നും ഫെന്‍സിംങ് നിര്‍മ്മാണത്തില്‍നിന്നും തിരുനെല്ലിയെ ഒഴിവാക്കിയാല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: