തിരുവാലത്തൂര്: രണ്ടുമൂര്‍ത്തി ഭഗവതിയുടെ മുന്നില്‍ ഇന്നലെ കാല്‍ലക്ഷത്തോളം തൃക്കാര്ത്തികദീപങ്ങള് മിഴിതുറന്നു.
നാലമ്പലത്തിന്റെ ഭിത്തികളില്‍ കാര്ത്തികനെയ്ദീപം തെളിയിക്കുന്നതിനായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേര്‍ന്നത്. ഇതൊരുവഴിപാടായാണ് കരുതുന്നത്.രാഹുല്‍ ഈശ്വര്‍ ആദ്യതിരിതെളിയിച്ചു.
ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയുള്ള കാര്ത്തികസംഗീതോത്സവം സ്വാമി സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചരത്നകീര്ത്തനാലാപനത്തോടെയാണ് തുടക്കം. ഉച്ചയ്ക്ക് കാര്ത്തികസദ്യയുമുണ്ടായിരുന്നു.
ക്ഷേത്രത്തില്‍ ഗുരുവായൂര്‍ രാജാമണിയുടെ വയലിന് ഫ്യൂഷന്‍,പള്ളിവേട്ട എന്നിവയും ഉണ്ടായിരുന്നു.
ഇന്ന്രാവിലെ ഏഴിന് ഉത്സവം കൊടിയിറങ്ങും. പരിയാനംമ്പറ്റഭഗവതി ക്ഷേത്രം,മാങ്കുര്ശിഭഗവതിക്ഷേത്രം,മണപ്പുള്ളി ഭഗവതിക്ഷേത്രം, കല്ലടിക്കോട് സ്ത്രംകാവ്,കോങ്ങാട്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം,പറളി തേനൂര്സുബ്രഹ്മണ്യക്ഷേത്രം,മോഴിപുരം കണ്ണടത്ത് ഭഗവതിക്ഷേത്രം,തരവനാട് കുടുംബങ്ങളുടെ നേതൃത്വത്തില്‍ വടക്കന്തറയില്‍ കാര്‍ത്തിക വിളക്ക് ആഘോഷിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: