കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയുടെ മുന്‍പില്‍ നഗരസൗന്ദര്യവത്ക്കരണത്തിന്റെ പേരില്‍ പൊളിച്ച് പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ശീമാട്ടി റൗണ്ടാനയുടെയും ആകാശപ്പാതയുടെയും പണി പൂര്‍ത്തീകരിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം സ്ഥിരം അപകട വേദിയായി മാറിയ നാഗമ്പടം ബസ്സ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാാകണമെന്നും കോട്ടയം ജില്ലാ പൗരസമിതി യോഗം ആവശ്യപ്പെട്ടു. ശക്തമായ സമര പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. പൗരസമിതി പ്രസിഡന്റ് ടി.ജി.ശാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.ഭാസ്‌ക്കരന്‍ നായര്‍, സാല്‍വിന്‍ കൊടിയന്തറ, തോമസ് ചാക്കോ പൂപ്പട, ജോണ്‍ മത്തായി, കോട്ടയം മാഹന്‍ദാസ്, ആനിക്കാട് ഗോപിനാഥന്‍, പി.പി.ശിവരാമന്‍, ജോയി മോളോപറമ്പില്‍, ഷീല തോമസ് എന്നിവര്‍ പ്രസംഗിച്ചു.
















