തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന റവന്യു ജില്ല കേരള സ്കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ജനുവരി നാല് മുതല്‍ 12 വരെ എട്ട് സ്റ്റേജിലായി സംഘടിപ്പിക്കുന്ന മേളയില്‍ അപ്പീല്‍ ഉള്‍പെടെ 5000 ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും. നാലിന് രാവിലെ പത്തുമുതല്‍ റജിസ്ട്രേഷന് ആരംഭിക്കും. വൈകിട്ട് മൂന്നിന് നടക്കാവില്‍ നിന്നും വിളംബര ഘോഷയാത്ര നടക്കും. അഞ്ചിന് സ്റ്റേജ് ഇതര മത്സരങ്ങള്‍ നടക്കും. ആറിന് സ്റ്റേജിന മത്സരങ്ങളും തുടങ്ങും. ഏഴിനും ഏട്ടിനും അവധിയായതിനാല്‍ മത്സരങ്ങളുണ്ടാവില്ല. 11 ന് സമാപിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുളില്‍ പ്രധാന രണ്ട് വേദികളും കുലേരി സകൂളിലും മിനി സ്റ്റേഡിയത്തില്‍ ഒരോന്നും സെന്റ് പോള്‍സ് യു പി സ്കൂളില്‍ രണ്ടും ബാങ്ക് ഹാളിലും കെഎംകെ മന്ദിരത്തിലുമായി എട്ട് സ്റ്റേജുകളിലാണ് മത്സരം. സ്കൂളിന് പിറക് വശത്തുളള മൈതാനിയാണ് ഭക്ഷണ പന്തല്‍ ഒരുക്കുന്നത് ഒരേ സമയം 700 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുളള സൗകര്യമാണ് സംഘാടക സമിതി ഒരുക്കുന്നത്. ബസ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനിലും ഹെല്പ് ഡസ്ക്ക് സ്ഥാപിക്കും. നടത്തിപ്പിന്റെ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കുമെന്ന് ആദ്യം പറഞ്ഞിരുന്നെന്നാലും ഇതേവരേയായും തീരുമാനമായില്ല. മറ്റ് ജില്ലകളിലെല്ലാം മേള ഇതിനകം പൂര്‍ത്തിയായി ഇവിടെ ജനകീയ സമാഹരണത്തിലാണ് മേള നടത്തിയത്. 45 സ്ക്വാഡുകള്‍ രൂപീകരിച്ച് വീടുകളില്‍ നിന്നും വ്യാപാര സ്വാപനങ്ങളില്‍ നിന്നും ഏകദിന കളക്ഷനിലുടെ തുക സമാഹരിക്കാനാണ് തീരുമാനിച്ചത്. അപ്പീല്‍ സ്വീകരിക്കുന്നതിന് നിയന്ത്രണ വേര്‍പെടുത്തിയതും നടത്തിപ്പിനെ ബാധിക്കുന്നു. ലഭിക്കുന്ന അപ്പിലുകളില്‍ 25 ശതമാനം മാത്രമെ പരിഗണിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അനുമതിയുള്ളു ബാക്കി വരുന്നവ കോടതി മുഖേനെയാണ് പങ്കെടുക്കേണ്ടത്. കലോത്സവ നടത്തിപ്പ് അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് എ ജി സി ബഷീര്‍, വിപിപി മുസ്തഫ, എപി ഒ സുബ്രമണ്യന്‍, എ ഇ ഒ മാരായ പുഷ്പ, രമാദേവി, പി പി ഫൗസിയ, പി.വി.ഭാസ്കരന് , എ കെ ഷൗക്കത്ത്, എം.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: