നിലമ്പൂര്‍: മലപ്പുറം ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പ വി.വി.പ്രകാശിന് നിലമ്പൂരില്‍ നല്കിയ സ്വീകരണത്തില്‍ ബ്ലോക്ക് മുനിസിപ്പല്‍ ഭാരവാഹികള്‍ വിട്ടുനിന്നത് ആര്യാടന് പക്ഷം പ്രകാശിനോടുള്ള എതിര്‍പ്പിന്റെ ആഴം കുറക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. നിലമ്പൂരില്‍ നിന്നും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രകാശെത്തുമ്പോള് അദ്ദേഹത്തിന് നല്കിയ സ്വീകരണത്തില്‍ ഐ ഗ്രൂപ്പുകാരും അടുത്തകാലം വരെ ആര്യാടന്റെ വിശ്വസ്തരായിരുന്ന അഡ്വ.ബാബു മോഹനകുറുപ്പ് അടക്കം പങ്കെടുത്തപ്പോളാണ് നിലമ്പൂരില്‍ ഉണ്ടായിരുന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പാലൊളി മെഹബൂബ് എന്നിവര്‍ സ്വീകരണത്തിന് എത്താതിരുന്നത്.
ആര്യാടന്റെ അനുഗ്രഹം തേടി വിവി പ്രാകാശ് അദ്ധേഹത്തിന്റെ നിലമ്പൂരിലെ വസതിയിലെത്തിയപ്പോള്‍ ഗോപിനാഥും പാലൊളിയും ആര്യാടന്റെ വസതിയില്‍ ഉണ്ടായിരുന്നു എന്നതും ആര്യാടന്റെ വിശ്വസ്തര്‍ പ്രകാശുമായുള്ള അകലം പാലിക്കുന്നതിനുള്ള തെളിവായി. എ ഗ്രൂപ്പ് അടുത്ത ദിവസങ്ങളില്‍ വിവി പ്രകാശിന് സ്വീകരണം നല്‍കാത്ത പക്ഷം സന്നദ്ധ സംഘടനയുടെ പേരില്‍ സ്വീകരണം നല്കാന് ഒരുങ്ങുകയാണ് പഴയ ഐ ഗ്രൂപ്പ് നേതാക്കളും വിവി പക്ഷത്തെ എ ഗ്രൂപ്പ് നേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: