തിരുവല്ല:കേരളത്തില്‍ ഇന്ന് ഭരണം നടത്തുന്നത് ഗുണ്ടാനേതാക്കളും അഴിമതിക്കാരുമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യകാര്യ സദസ്യന്‍ ജെ.മഹാദേവന്.മാര്സിക്സ്റ്റ് അക്രമവിരുദ്ധ സമിതി നെടുമ്പ്രത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
ശക്തമായ പ്രതിപക്ഷം ഇല്ലാത്തതും കേരളത്തിന് തിരിച്ചടിയാകുന്നു.മുഖ്യമന്ത്രി അടക്കം അഴിമതി കേസുകളിലും കൊലപാതക പരമ്പരകളിലും പ്രതിയായിട്ടുണ്ട്.
സാധാരണക്കാരന് കേരളത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ സാധിക്കുന്നില്ല.ഇത് കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി മുന്‍ സംസ്ഥാന സമിതി അംഗം പി.കെ വിഷ്ണുനമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകുമാര്‍.ജില്ല ഉപാദ്ധ്യക്ഷന്‍ വിജയകുമാര്‍ മണിപ്പുഴ,ബിഎംഎസ് ജില്ലാ പ്രസിഡന്റ് രഘുനാഥ്,ബിജെപി നിയോജകമണ്ഡലം ഉപാദ്ധ്യക്ഷന്‍ ശ്യാം മണിപ്പുഴ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.ജി സുനില്‍ കുമാര്‍,ഉപാദ്ധ്യക്ഷ ശ്രീദേവി സതീഷ്കുമാര്‍,സന്ധ്യമോള്‍,ജോര്‍ജ്ജ് കോരുത്,ഹരിഗോവിന്ദ്,ഹരികുമാര്‍ ചുട്ടിയില്‍,കണ്ണന്,സുജിത്ത്,രാജീവ്,റിന്സണ് തോമസ്,അശോക് കുമാര്‍,അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: