കല്പറ്റ: യുവതലമുറയെ പരിസ്ഥിതി നാശത്തിന്റെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ബേണിങ് പാരഡൈസ്’ന്റെ സ്വിച്ച് ഓണ്‍ കര്‍മം മുതിര്‍ന്ന കര്ഷകന് ഞാറക്കാട്ടില്‍ കുട്ടന് നിര്‍വഹിക്കുന്നു
നിര്‍മിക്കുന്ന ‘ബേണിങ് പാരഡൈസ്’ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പനമരം കുട്ടിയോംവയലില് നടന്നു. പശ്ചിമഘട്ട മലനിരകളില്‍ സ്വര്‍ഗതുല്യമായ സൗന്ദര്യവും അത്ഭുതകരമായ വന്യ ജീവജാലങ്ങളുമുള്ള പ്രദേശമായ വയനാട് കടുത്ത ചൂടിലേക്കും വരള്‍ച്ചയിലേക്കും മാറുന്ന സാഹചര്യത്തിലുള്ള പശ്ചാത്തലമാണ് ഡോക്യുമെന്ററിക്കാധാരം. അനിയന്ത്രിതമായ മരം മുറിയും പ്രകൃതി വിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും മൂലമുള്ള ഭവിശ്യത്തുകളും വയനാടെന്ന സ്വര്‍ഗ ഭൂമിയെ തിരികെ കൊണ്ടുവരാന്‍ നാം ഒന്നിക്കണമെന്ന സന്ദേശങ്ങളും ഡോക്യുമെന്‍ഡറി നല്കുന്നു.
ഒട്ടേറെ ഇനം പക്ഷികളും ജന്തുക്കളും വയനാട്ടില്‍ നിന്ന് അപ്രത്യക്ഷമായി. ഭൂമിക്കാവശ്യമായ സൂക്ഷ്മാണുക്കളുടെയും അപൂര്‍വ സസ്യങ്ങളുടെയും വന്‍ കലവറയായ വയനാട് ഇന്ന് പേരില്‍ മാത്രം ഒതുങ്ങുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. അന്തരീക്ഷ ഊഷ്മാവിന്റെ ആധിക്യം ആഗോള പ്രതിഭാസമാണ്. അതിന്റെ ഭവിഷ്യത്ത് തടയാന്‍ വിദേശരാജ്യങ്ങള്‍ പലതും നടപടികള്‍ നേരത്തെ തുടങ്ങിയെങ്കിലും നമ്മുടെ നാട് ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല. ഇത്തരം അപകടകരമായ അവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ബേണിങ് പാരഡൈസ്’ ഒരുങ്ങുന്നത്. വയനാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഡോക്യുമെന്ററി തയാറാക്കുന്നത്.
ഗ്രീന്‍ മീഡയയുടെ ബാനറില്‍ മാധ്യമ പ്രവര്ത്തകന് ബച്ചു ചെറുവാടി തിരക്കഥയും നിര്‍വഹിക്കുന്ന ‘ബേണിങ് പാരഡൈസ്’ന്റെ സ്വിച്ച് ഓണ്‍ കര്‍മം മുതിര്‍ന്ന കര്ഷകന് ഞാറക്കാട്ടില്‍ കുട്ടന് നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, വികസന സമിതി ചെയര്‍പേഴ്സണ്‍ ഷൈനി കൃഷ്ണന്, മെംബര്‍മാരായ മാര്ട്ടിന് കുഴിമുള്ളില്‍, കെ.വി. സുരേന്ദ്രന്, കൃഷി ഓഫിസര്‍ എം. ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: