തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി, കേരളാ ഫോക്ക്ലോര്‍ അക്കാദമി ഭരണസമിതികള്‍ പുനഃസംഘടിപ്പിച്ചു. ഫ്രാന്‍സിസ് ടി. മാവേലിക്കര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, എം.ജി. ശശി, വി.ടി. മുരളി, മുഖത്തല ശിവജി, പ്രേംപ്രസാദ്, ശ്രീജാ ആറങ്ങോട്ടുകര, വൈക്കം വിജയലക്ഷ്മി, രഘുത്തമന്, ഏഴാച്ചേരി രാമചന്ദ്രന്, കുഴല്‍മന്ദം രാമകൃഷ്ണന്, അയിലം ഉണ്ണിക്കൃഷ്ണന്, വിദ്യാധരന് മാസ്റ്റര്‍ എന്നിവരാണ് സംഗീതനാടക അക്കാദമിയിലെ അനൗദേ്യാഗിക അംഗങ്ങള്‍.
സാംസ്കാരിക വകുപ്പ്, ധനകാര്യ വകുപ്പ് സെക്രട്ടറിമാര്‍, സാഹിത്യ അക്കാദമി, ഫോക്ക്ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ പ്രതിനിധികള്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടും. കെപിഎസി ലളിതയെ അക്കാദമി ചെയര്‍പേഴ്സണായും സേവ്യര്‍ പുല്‍പാടിനെ വൈസ് ചെയര്‍മാനായും എന്‍. രാധാകൃഷ്ണന് നായരെ സെക്രട്ടറിയായും നേരത്തെ നിയമിച്ചിരുന്നു. തൃശൂര്‍ കളക്ടറാണ് ട്രഷറര്‍. ഫോക്ക്ലോര്‍ അക്കാദമിയിലെ അനൗദേ്യാഗിക അംഗങ്ങള്‍ ടി.വി. രാജേഷ് എംഎല്‍എ, പി.കെ. ശ്രീമതി എംപി, ഒ.കെ. കുറ്റിക്കോല്‍, കാവുമ്പായി പത്മനാഭന്, വൈ.വി. കണ്ണന്, രാജമ്മ, ഡോ. കാവാലം ഗീത എന്നിവരാണ്.
സാംസ്കാരിക വകുപ്പു സെക്രട്ടറി, കേന്ദ്ര സാംസ്കാരിക വകുപ്പ്, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി എന്നിവയുടെ പ്രതിനിധികളും സമിതിയില്‍ ഉള്‍പ്പെടും. അക്കാദമി ചെയര്‍മാനായി സി.ജെ. കുട്ടപ്പനെയും വൈസ് ചെയര്‍മാനായി മൂസ എരഞ്ഞൊളിയെയും സെക്രട്ടറിയായി ഡോ. എ.കെ. നമ്പ്യാരെയും നേരത്തെ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: