മാനന്തവാടി : മാനന്തവാടി താലൂക്കില്‍ തവിഞ്ഞാല്‍ വില്ലേജില്‍ എന്‍.സി.സി. ട്രെയിനിംഗ് അക്കാഡമി സ്ഥാപിക്കുന്നതിന് റീ.സ.68/ബി/പാര്‍ട്ടില്‍പ്പെട്ട രണ്ടേക്കര്‍ ഭൂമി സര്‍ക്കാര്‍ ഉത്തരവ് എം.എസ്.51/2016 പ്രകാരം തഹസില്‍ദാര്‍ ഇ.പി. മേഴ്സി താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി. അക്കാദമിക്ക് കൈമാറി. അഡീഷണല്‍ തഹസില്‍ദാര്‍ എന്‍.ഐ.ഷാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.വി.ജയരാജന്, ജോസ് പോള്‍ ചിറ്റിലപ്പള്ളി, തവിഞ്ഞാല്‍ വില്ലേജ് ഓഫീസര്‍ രഘുനാഥന്, എന്‍.സി.സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.പി.പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: