തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിക്ക് ജില്ല ഒരുങ്ങി. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 7 ന് നെന്മണിക്കര പഞ്ചായത്തിലെ മണലിപ്പുഴ ശൂചീകരിച്ച് വ്യവസായ മന്ത്രി എ.സി.മൊയ്തീന് നിര്‍വ്വഹിക്കും. ഇതോടൊപ്പം ബ്ലോക്കുകള്‍, നിയമസഭാ മണ്ഡലങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു പദ്ധതിയുടെ ഉദ്ഘാടന പരിപാടികള്‍ നടക്കും. ഇത് സംബന്ധിച്ച് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാറും ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍, റസിഡന്റ് അസോസിയേഷനുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെ സജീവ സാന്നിദ്ധ്യം ഉറപ്പുവരുത്തിയാണ് പദ്ധതി പ്രവര്‍ത്തിക്കുക.
പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് കൊണ്ടാണ് ജില്ലയില്‍ ഹരിതകേരള പദ്ധതി പ്രവര്‍ത്തനം തുടക്കംകുറിക്കുക. വീടുകള്‍, പരിസരം, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രി, പൊതുഇടങ്ങള്‍ തുടങ്ങി എല്ലായിടവും ശുചീകരിക്കും. പ്ലാസ്റ്റിക് ഹോളിഡേ ആയും ആചരിക്കും. പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കികൊണ്ടാവും പ്ലാസ്റ്റിക് ഹോളിഡേ ആചരിക്കുക. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി ജീവനക്കാര്‍ ഒരു ദിവസത്തേക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കും. ”കൈ കഴുകൂ ആരോഗ്യം സംരക്ഷിക്കൂ” എന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ സഹായവും ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തേടും. കളക്ടറേറ്റിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്. സ്റ്റീല്‍ പാത്രങ്ങളുടെ പ്രദര്‍ശനവും കളക്ടറേറ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്.പ്രവര്‍ത്തി സമയത്തിന് മുമ്പ് തന്നെ ഓഫീസും പരിസരവും ജീവനക്കാര്‍ വ്യത്തിയാക്കും. ഹൈസ്കുള് തലത്തില്‍ സ്കൂളുകളില്‍ ക്വിസ് മത്സരവും നടക്കും. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ തേക്കിന് കാട് മൈതാനത്ത് ഹരിത കേരളം ഇതിവ്യത്തമാക്കി ചിത്രരചന നടക്കും. ഫൈനാര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് സമൂഹ ചിത്രരചന സംഘടിപ്പിക്കുന്നത്.ചിത്രരചന രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യും.
കോസ്റ്റ് ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഏയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് വൈകീട്ട് 3 ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. സര്ക്കാര്തലത്തിലുളള പൊതുജന പങ്കാളിത്തോടെയാണ് ഹരിത കേരളം പദ്ധതി നടപ്പാക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. നവകേരല ദൗത്യം നോഡല്‍ ഓഫീസര്‍ എസ്. ഷാനവാസ്, ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ ആര്.രവിരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്.സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: