വടശേരിക്കര: ബൗണ്ടറി, ചെമ്പരത്തിമുട് ഭാഗത്ത് പി ഐപി കനാലിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം കുത്തിയൊഴുകി.
ഇരുപത് അടിയോളം നീളത്തിലും, ഇരുപത്തഞ്ചടിയോളം താഴ്ചയിലും കനാലിന്റെ ഒരു വശം പുര്‍ണമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടേകാലോെടയാണ് സംഭവം. പത്തടിയോളം ഉപരിതല വീതിയില്‍ പച്ച മണ്ണിട്ട് ഇടനികത്തിയിരുന്ന സംരക്ഷണഭിത്തിയാണ് എട്ടടിയോളം അളവില്‍ നീരൊഴുക്കുള്ളപ്പോള്‍ തകര്‍ന്നത്. സമീപവാസിയായ പാലക്കുഴിക്കല്‍ പ്രസാദിന്റെ വീട്ടുപകരണങ്ങള്‍ ഒഴികിപ്പോയി. സ്വശ്ച ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ശൗചാലയത്തിന്റെ ക്ലോസറ്റും ഒലിച്ചു പോയ നിലയിലാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കനാലിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിതെളിച്ചിരുന്നു. വെട്ടി ഒതുക്കിയ കാടും പടലും കനാലില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വളവുള്ള ഭാഗങ്ങളില്‍ ഇത് തടഞ്ഞു നിന്നത്, കനാലിലെ നീരൊഴുക്കിനെ സാരമായി ബാധിച്ചിരുന്നു. അത്തരത്തില്‍ വെള്ളം കെട്ടി നിന്നിരുന്ന ഭാഗത്താണ് സംരക്ഷണഭിത്തി തകര്‍ത്ത് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം ഇരച്ചു കയറിയത്. അപകടം നടന്ന അര കിലോമീറ്റര്‍ ദൂരത്തില്‍ വര്‍ഷങ്ങളായി ചോര്‍ച്ച ഉള്ളതാണ്. നാട്ടുകാര്‍ പല പരാതികള്‍ നല്‍കിയിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല.
കനാല്‍ തകര്‍ന്നത് വരും ദിവസങ്ങളില്‍ ഏറെ ബുദ്ധിമുട്ടിക്കുന്നത് ശബരിമല തീര്‍ത്ഥാടകരെയാണ്. ഈ കനാലിലൂടെ തുറന്നു വിട്ടിരുന്ന ജലമാണ് വടശേരിക്കരയില്‍ ശബരിമല പാതക്കു സമാന്തരമായി ഒഴുകിയിരുന്നത്. കനാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. പ്രധാന ഇടത്താവളങ്ങളിലൊന്നായ വടശ്ശേരിക്കരയില്‍ അയ്യപ്പന്മാര് ഉപയോഗിച്ചിരുന്ന കല്ലാറ്റില്് ചെളിയും മണ്ണും നിറഞ്ഞതു കാരണം കല്ലാറ്റിലെ ജലവും ഉപയോഗിക്കാന്‍ കഴിയുന്നില്ല. തകര്‍ന്ന ഭാഗം പുനസ്ഥാപിക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് അധികൃധര്‍ പറയുന്നത്.
ഇത്തരത്തില്‍ അപകട സാധ്യതയുള്ള ധാരാളം ഭാഗങ്ങള്‍ കനാലിന്റെ ഇരുവശങ്ങളിലുമുണ്ടെന്നുള്ളത് സമീപവാസികളെ ഭീതിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: