പുലാമന്തോള്‍: രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക വിളകള്‍ ഉണക്ക ഭീഷണി നേരിടുന്നു. വളപുരം ചെമ്മലശ്ശേരി പാറക്കടവ് എന്നിവിടങ്ങളിലെ വാഴ-പച്ചക്കറി കൃഷികള്‍ തുടങ്ങിയവയാണ് രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ഉണക്കഭീഷണി നേരിടുന്നത്. പലകര്‍ഷകരും വായ്പയെടുത്തും നിലം പാട്ടത്തിനെടുത്തുമാണ് കൃഷി തുടങ്ങിയത് സാധാരണ കര്‍ക്കിടകം തുലാം മാസങ്ങളില്‍ കിട്ടേണ്ട മഴയുടെ 50 ശതമാനം പോലും കിട്ടാത്തതാണ് ഈ തവണ വരള്‍ച്ച രൂക്ഷമാകാന്‍ കാരണം. വരള്‍ച്ചക്ക് പരിഹാരമായി കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാനാവശ്യമായ നടപടികള്‍ എങ്ങുമെത്താത്തതും കര്‍ഷകര്‍ക്ക് വിനയായി. കിണറുകളില്‍ നിന്നും കുടിവെള്ളം കോരി നനച്ചാണ് മിക്കവരും വിളകള്‍ സംരക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലയുടെ വിവിധഭാഗങ്ങളിലേക്കാവശ്യമായ കപ്പ – നേന്ത്രപ്പഴം പോലുള്ളവ കൃഷി ചെയ്ത് വിളവെടുത്തയച്ചിരുന്ന പുലാമന്തോള്‍ പഞ്ചായത്തിലെ കാര്‍ഷികരംഗം ഇപ്പോള്‍ വളരെയധികം ശോഷിച്ച നിലയിലാണ്. കൃഷി സംരക്ഷിക്കാനാവശ്യമായ നടപടികള്‍ അധികാരികളില്‍ നിന്നും ഉണ്ടാവുന്നില്ലെന്ന് കര്ഷകകര് പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: