മലപ്പുറം: വികസനത്തെ എതിര്‍ക്കുന്നത് കാലങ്ങളായുള്ള സിപിഎം നയമാണെന്നും അത് ഉടനെ മാറുന്ന ലക്ഷണമില്ലെന്നും ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പൂട്ടറിനെ നഖശിഖാന്തം എതിര്‍ത്ത സിപിഎമ്മുകാര്‍ ഇന്ന് ആശയ പ്രചരണം നടത്തുന്നത് തന്നെ സോഷ്യല്‍ മീഡിയയിലൂടെയാണ്. എടിഎമ്മിനെ എതിര്‍ത്ത സിപിഎമ്മുകാര്‍, ഇന്ന് എടിഎമ്മില്‍ കാശില്ലെന്ന് പറഞ്ഞ് വിലപിക്കുകയാണ്.
വിവേകം വൈകിയുദിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. നോട്ട് വിഷയത്തിലും ഇത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. രാജ്യത്തെ കള്ളപ്പണം തടയുന്നതിനും സാധരണക്കാരുടെ ഭാവി ശോഭനമാക്കുന്നതിനുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്. എന്നാല്‍ ഈ പേര് പറഞ്ഞ് കേരളത്തിലെ സാധാരണക്കാരെ വട്ടം കറക്കുകയാണ് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില് നാഥ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.പി.സെബാസ്റ്റ്യന്‍, കെ.എ.സുലൈമാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞുമുഹമ്മദ്, സംസ്ഥാന സമിതിയംഗം ജലീല്‍ കണ്ണന്തളി, ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, കൂരി സാദിഖലി, കല്ലന് അബ്ദുള്‍ റഹ്മാന്, എന്‍. മുഹമ്മദ് കുട്ടി, അബ്ദു പൊന്നാനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: