Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംന്യാസം തന്നെയാണ് യോഗവും (6-2)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 10:01 pm IST
in Samskriti

 

സാമാന്യമായി സംന്യാസത്തിന്റെയും യോഗത്തിന്റെയും ലക്ഷണം കര്‍മങ്ങളുടെ കര്‍ത്താവ് ഞാനാണ് എന്ന ‘അഹംഭാവ’ വും ഈ കര്‍മങ്ങളുടെ ഫലം ഞാന്‍തന്നെ നേടുകയും ചെയ്യും എന്ന ‘മമതാഭാവ’വും (കര്‍ത്തൃത്വവും ഭോക്തൃത്വവും) ഉപേക്ഷിക്കുക എന്നതാണ്.

സംന്യാസി കര്‍മങ്ങള്‍ നിഷ്‌കാമമായി ചെയ്ത് അന്തഃകരണം ശുദ്ധമായാല്‍-കാമക്രോധങ്ങള്‍ ഒഴിഞ്ഞാല്‍- പിന്നെ ഒരു കര്‍മവും ചെയ്യുന്നില്ല. യോഗിയാകട്ടെ എല്ലാ കര്‍മങ്ങളുടെയും ഫലം തനിക്കു വേണമെന്ന് ആഗ്രഹിക്കാതെ, ഭഗവാന് ആരാധനയായി, ഭഗവാന്‍ സന്തോഷിക്കുവാന്‍വേണ്ടി ഭഗവാനില്‍ സമര്‍പ്പിക്കുംവിധം അനുഷ്ഠിക്കുന്നു. ഭഗവാന്‍ സന്തോഷിച്ചാല്‍ ഭഗവത്തത്വ വിജ്ഞാനം ഭഗവാന്‍ തരുമെന്ന് യോഗിക്ക് നല്ല ഉറപ്പുമുണ്ട്.

രണ്ടു പദ്ധതിയിലും- സംന്യാസത്തിലും യോഗത്തിലും ആഗ്രഹങ്ങളെ സങ്കല്‍പിക്കുക എന്ന വസ്തുത ഇല്ല. ആഗ്രഹങ്ങളുടെ സങ്കല്‍പം സംന്യസിക്കാത്തവന് സംന്യാസിയോ യോഗിയോ ആവാന്‍ കഴിയില്ല.

സംന്യാസിക്കു കാമക്രോധങ്ങളെ കീഴ്‌പ്പെടുത്തുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്നീ കഠിനപരീക്ഷകളില്‍ വിജയിക്കേണ്ടതുണ്ട്. കര്‍മയോഗിക്കാകട്ടെ ഈ പരീക്ഷകളെ നേരിടേണ്ടതില്ല. എല്ലാ ഇന്ദ്രിയങ്ങളെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെയും വൈദിക ലൗകിക കര്‍മങ്ങളെയും ഭഗവാന് ആരാധനയായി ചെയ്തു, ഭഗവാനെ സന്തോഷിപ്പിക്കാന്‍ കഴിയും. ഇതാണ് ഭക്തിയോഗം.

അഷ്ടാംഗയോഗ പദ്ധതി അനുഷ്ഠിച്ച്, സമാധി എന്ന അവസ്ഥയില്‍ എത്തിച്ചേരുന്ന യോഗിക്കും മനസ്സിനെ ഭഗവാനുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഈ ആറാം അധ്യായത്തില്‍ അഷ്ടാംഗ യോഗാനുഷ്ഠാനം ഭഗവാന്‍ വിവരിക്കുന്നു.

കര്‍മയോഗം അനുഷ്ഠിക്കേണ്ടത് എത്രകാലം? (6-3)

അഷ്ടാംഗ യോഗക്രമത്തിലൂടെ പരമപദത്തിലെത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി ആ പദ്ധതിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ്, പല കര്‍മങ്ങളും ചെയ്യേണ്ടതുണ്ട്. ആസനപരിശീലനം, പ്രാണായാമം തുടങ്ങിയ കര്‍മങ്ങള്‍ ഏതെല്ലാമെന്ന് ഈ അധ്യായത്തില്‍തന്നെ വിവരിക്കുന്നുണ്ട്. ശാരീരികവും മാനസികവും ബുദ്ധിപരവുമായ അത്തരം കര്‍മങ്ങളാണ് യോഗചര്യയുടെ ഫലപ്രാപ്തിയില്‍ സാധകനെ എത്തിക്കുന്നത്.

യോഗപദ്ധതിയുടെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന വ്യക്തി-യോഗാരൂഢന്‍-എന്നു പറയപ്പെടുന്നു. ആ വ്യക്തിക്ക് ആ സമാധ്യവസ്ഥയില്‍ സ്ഥിരമായി നില്‍ക്കണമെങ്കില്‍ ‘ശമം’ എന്ന മാനസികമായ കര്‍മം കാരണമായിത്തീരുന്നു. എന്താണ് ശമം? മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുക, ബുദ്ധിയെ വശത്താക്കുക തുടങ്ങിയവ. ശമം എന്ന കര്‍മം മുന്‍പേതന്നെ ചെയ്ത് വിജയിച്ച വ്യക്തിയാണ് ആരൂഢാവസ്ഥയില്‍ എത്തിച്ചേരുന്നത്. അപ്പോള്‍ ശമം എന്ന വാക്കിന്റെ അര്‍ത്ഥം എന്തായിരിക്കും. ഭഗവാന്‍ തന്നെ ശ്രീമദ്ഭാഗവതത്തില്‍ ഉദ്ധവന്റെ ചോദ്യത്തിനുത്തരമായി പറയുന്നു. ”ശമോ മന്നിഷ്ഠതാ-ബുദ്ധേഃ” (ബുദ്ധി എന്റെ ഈ രൂപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുകയാണ് ശമം എന്നത്)

ഈ അധ്യായത്തില്‍ തന്നെ 25-ാം ശ്ലോകത്തില്‍ ഭഗവാന്‍ പറയുന്നു:

”ആത്മ സംസ്ഥം മനഃകൃത്വാ

നകിഞ്ചിദപി ചിന്തയേല്‍”

(ഹൃദയത്തില്‍ പരമാത്മാവായി നില്‍ക്കുന്ന എന്നില്‍ തന്നെ മനസ്സ് ഉറപ്പിച്ചുനിര്‍ത്തണം. വേറെ ഒന്നും ചിന്തിക്കരുത്) ഭഗവദ്‌രൂപ ധ്യാനത്തില്‍ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് യോഗപദ്ധതിയുടെ അവസാനത്തെ പടവ് എന്ന് നമുക്ക് മനസ്സിലാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.