ചങ്ങനാശേരി: മാലിന്യ നിര്‍മ്മാര്‍ജനം ശരിയായ നിലയില്‍ നടപ്പാക്കാന്‍ കഴിയാത്തത് മാടപ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ സമ്പൂര്‍ണ്ണ പരാജയമാണെന്ന് യുവമോര്‍ച്ച.
മാടപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം തടയുന്നതിനോ, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനോ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഭരണസമിതി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ജലനിധി ഉള്‍പ്പെടെ പല പദ്ധതികളും ഒച്ചിഴയുന്ന വേഗതയിലാണ്. പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ ജലനിധി പദ്ധതി യുഡിഎഫ് ജനപ്രതിനിധികള്‍ അട്ടിമറിക്കുകയാണെന്നും യുവമോര്‍ച്ച പഞ്ചായത്തു കമ്മിറ്റി കുറ്റപ്പെടുത്തി.
യോഗത്തില്‍ വി.വി. വിനയകുമാര്‍, സുജിത്ത് പാലമറ്റം ,സുജിത്ത് .എം.പിളള, സുരേഷ് കാരയ്‌ക്കാട്, ബിബിന്‍ ചേന്നമറ്റം തുടങ്ങിയവര്‍ സംസരിച്ചു.
















