കുന്നംകുളം : നഗരത്തിലെ പ്രശസ്തമായ ഓഡിറ്റോറിയങ്ങള്‍ പലതും വന്‍തോതില്‍ നികുതി വെട്ടിക്കുന്നു.
ആധുനീക സംവിധാനങ്ങളോട് കൂടിയ ശീതീകരിച്ച ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഹാളിന് ഒരു ദിവസത്തെ വാടക 96000 രൂപയാണ് എന്നാല്‍ ഒരു വര്‍ഷം അടക്കുന്ന നികുതി 998 രൂപമാത്രം നോണ്‍ എസി ഓഡിറ്റോറിയത്തിന് നികുതിയടക്കം 61000 രൂപയാണ് വാടക ഈടാക്കുന്നത്.
എന്നാല്‍ ഇതിന് നഗരസഭയില്‍ നികുതി അടക്കുന്നുമില്ല. സാധാരണ ഹാള്‍ എന്ന നിലയില്‍ ആണ് ഈ ഹാളുകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇതു മുതലെടുത്താണ് ചേമ്പര്‍ ഓഫ് കോമേഴ്സ് നികുതി വെട്ടിക്കുന്നത് ഹാളിനും ഓഡിറ്റോറിയത്തിനും വെവ്വേറെ നികുതിയാണെന്നിരിക്കെ ഇതെല്ലാം മറച്ചു വെച്ചാണ് ഈ വെട്ടിപ്പ് നടത്തുന്നത്. അറിഞ്ഞുകൊണ്ടുള്ള ഈ നികുതി വെട്ടിപ്പിന് ചേമ്പറിലേ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുമുണ്ട് കഴിഞ്ഞദിവസം റവന്യൂ ഓഫീസര്‍ നേരിട്ട് വന്ന് ഈ ഓഡിറ്റോറിയത്തിന്റെ സ്കെച്ചും പ്ലാനും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഉത്തരവാദിത്വപ്പെട്ടവര്‍ നേരിട്ട് നഗരസഭയില്‍ വരണമെന്ന് ചേമ്പര്‍ പ്രസിഡണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ മുന്‍പ് പരിശോധിച്ചതാണെന്ന് പറഞ്ഞു ഒഴിയുകയാണ് പ്രസിഡണ്ട് ചെയ്തത്. റവന്യൂ ഓഫീസര്‍ ഇതേ ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട് സാധാരണക്കാരില്‍ നിന്നും നികുതി പിരിച്ചെടുക്കാന്‍ വ്യഗ്രത കാണിക്കുന്ന നഗരസഭ സ്വാധീനമുള്ളവരെ തൊടാന്‍ ഭയപ്പെടുകയാണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: