സുരേന്ദ്രന് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നു.
തൃശൂര്‍: കാഴചക്കുറവ് പരിഹരിക്കാന്‍ മുവാറ്റുപുഴയിലെ ആശ്രമത്തില്‍ ചികിത്സതേടിയ അമ്പതുകാരന്റെ കാല് മുറിച്ചുമാറ്റി. കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മൂണ്ടുര്‍ പോന്നോര് പളളിക്കുളത്തില്‍ വേലുവിന്റെ മകന് സുരേന്ദ്രന്റെ കാലാണ് മുറിച്ച് മാറ്റിയത്. കണ്ണും കാലും നഷടപെട്ട സുരേന്ദ്രന്റെ ജിവിതം വഴിമുട്ടിയ നിലയിലാണ്. ലോട്ടറി വില്‍പ്പനയിലൂടെ ഉപജീവനം നടത്തിയിരുന്ന സുരേന്ദ്രന് മുന്നില്‍ ഇരുട്ട്മാത്രം. ചെറിയ കാഴ്ചവൈകല്യമുള്ള സുരേന്ദ്രന് ഒറ്റമൂലി ചികിത്സയിലുടെ നല്ല കാഴ്ച ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് തെയ്യമ്മ എന്ന സ്ത്രീ മുവാറ്റപുഴ വാഴകുളം കല്ലൂര്‍കാടുള്ള കൃസ്ത്യന്‍ ആശ്രമത്തിലേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് ചില മരുന്നുകള്‍ കഴിക്കാന്‍ നല്കി. കൂടാതെ ചില മരക്കഷണങ്ങള്‍ തലയില്‍ കെട്ടിവെക്കുകയും ചെയ്തു. പ്രമേഹത്തിന് കഴിച്ചിരുന്ന മരുന്ന് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയതു. ഇതേത്തുടര്‍ന്ന് ഷുഗര്‍ 173 ആയിരുന്നത് ഒരാഴ്ചക്കുള്ളില്‍ 574 ആയി ഉയര്‍ന്നു. എന്നിട്ടും വിദഗ്ദ്ധ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വേദനയും അസ്വസ്ഥതയും വര്ധിച്ചിച്ചപ്പോള് തൊടുപുഴയിലെ ഒരു സ്വകര്യആശുപത്രിയില് ചികിത്സ തേടി. വിവരമറിഞ്ഞ് ബന്ധുക്കളെത്തി നാട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തൂശുരിലെ സ്വകര്യ ആശൂപത്രിയില്‍ ശസ്ത്രക്രിയ വഴി ഇടത് കാല് മുട്ടിന് മുകളില്വെച് മുറിച്ച് മാറ്റുകയും ചെയ്യുകയായിരുന്നു. ബിഎംഎസ്സിന്റെ സജീവ പ്രവര്‍ത്തകനായ സുരേന്ദ്രന് അവിവാഹിതനാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടന്ന സുരേന്ദ്രനെ സഹായിക്കുന്നതിന് നാട്ടുകാര്‍ സഹായ സമിതി രുപികരിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ ആശ്രമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഒരുങ്ങുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: