തൃശൂര്‍പൂരത്തിന് തലയുയര്‍ത്തി, നെറ്റിപ്പട്ടം ചാര്‍ത്തി നില്ക്കുന്ന ഗജവീരന്മാര് മനസ്സിന് ആനന്ദം നല്കുന്ന കാഴ്ചയാണ്. ആനച്ചന്തത്തിനൊപ്പം നെറ്റിപ്പട്ടത്തിന്റെ അഴക് കൂടിയാവുമ്പോള്‍ സംഗതി ജോര്. സ്വര്‍ണവും കറുപ്പും ചുവപ്പും നിറങ്ങള്‍ സമ്മേളിക്കുമ്പോഴുള്ള അത്ഭുതമാണ് നെറ്റിപ്പട്ടം സമ്മാനിക്കുക. ആനയ്ക്ക് അലങ്കാരം എന്നതിനപ്പുറം നെറ്റിപ്പട്ടത്തിന് വേറെയും ചില സാധ്യതകളുണ്ട്. ആ സാധ്യതകള്‍ കണ്ടെത്തുന്നതിനിടയിലാണ് ഈ വിഷയത്തെക്കുറിച്ച് ആധികാരിമായ ലേഖനങ്ങളൊന്നുമില്ല എന്നത് വസ്തുതയാണെന്ന് അറിയുന്നത്.
ഐതിഹ്യപ്രകാരം നെറ്റിപ്പട്ടത്തിന്റെ ഉപജ്ഞാതാവ് ബ്രഹ്മാവാണ്. ഇന്ദ്രദേവന്റെ വാഹനമായ ഐരാവതത്തിനായിരുന്നു ആദ്യ നെറ്റിപ്പട്ടം അണിയാനുള്ള ഭാഗ്യമുണ്ടായത്. പിന്നീട് ഉത്സവങ്ങള്‍ക്ക് അവിഭാജ്യഘടകമായി മാറിയ നെറ്റിപ്പട്ടം, മുപ്പത്തിമുക്കോടി ദേവീ-ദേവന്മാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. കേരളത്തില്‍ തൃശൂരാണ് നെറ്റിപ്പട്ട നിര്‍മാണത്തിന് മുന്നില്‍ നില്‍ക്കുന്നത്. നെറ്റിപ്പട്ട നിര്‍മാണത്തിന് ചുരുങ്ങിയത് 18 ദിവസം എടുക്കും. ഈ കല പഠിച്ചെടുക്കാന്‍ കുറഞ്ഞത് ആറുമാസവും വൈദഗ്ധ്യം നേടാന്‍ രണ്ടുവര്‍ഷം വരേയും സമയമെടുക്കും.
കൂമ്പന്ക്കിണ്ണങ്ങളും ചന്ദ്രക്കലകളും ആനയുടെ വലപ്പും അനുസരിച്ച് 11,9,7 തുടങ്ങിയ ഒറ്റ സംഖ്യയായാണ്, ചുവന്ന പട്ടില്‍ തുന്നിച്ചേര്‍ക്കുന്നത്. വലിയ കിണ്ണം, വട്ടക്കിണ്ണങ്ങള്, പഞ്ചഭൂതങ്ങള്‍ എന്നിവയാണ് മറ്റുള്ളവ. ചൂരല്പ്പുലി, നാഗപടം, വണ്ടോട് എന്നിവയാണ് മൂന്ന് വ്യത്യസ്ത നെറ്റിപ്പട്ട രൂപകല്പനകള്.
നെറ്റിപ്പട്ടത്തിന്റെ മാതൃകയില്‍ കരകൗശല ഉത്പന്നങ്ങളും തയ്യാറാക്കാം. ഇതിന്റെ രൂപരീതി, സാങ്കേതികത, മികവ്, നിറങ്ങളുടെ സമന്വയം, കലാപരത എന്നിവ ഭംഗിയായി ഇണക്കിച്ചേര്‍ത്താല്‍ മികച്ച ഉത്പന്നങ്ങള്‍ രൂപപ്പെടുത്താം. കേരള സാരിയില്‍ ആനയുടെ ബ്ലോക്ക് പ്രിന്റ് ചെയ്യുന്നതിനോടൊപ്പം, ഒരു പേഴ്സിലി രൂപം സര്‍ദോസി തുന്നല്‍ പണി ചെയ്തു ചേര്‍ക്കുമ്പോള്‍ സാരിയുടെ ചാരുതയേറുന്നു.
ആറന്മുള കണ്ണാടിയുടെ വാല്‍ഭാഗം നെറ്റിപ്പട്ടത്തിന്റെ രൂപത്തില്‍ ഇണക്കി ചേര്‍ത്താല്‍, രണ്ട് ലോകോത്തര നിര്‍മ്മാണ കലയുടെ സമന്വയമാക്കാം. വിവിധതരം കര്‍ണാഭരണങ്ങള്‍ക്ക് നെറ്റിപ്പട്ടം പ്രചോദനമാക്കാവുന്നതാണ്. സ്വര്‍ണത്തിലോ മറ്റു ലോഹങ്ങളിലോ പ്ലാസ്റ്റിക്കിലോ വരെ ഇത് ഭംഗിയായി ചെയ്തെടുക്കാം. കുഷ്യന് കവറുകളിലും കര്‍ട്ടനുകളിലും കിടക്ക വിരികളിലും നെറ്റിപ്പട്ടത്തിന്റെ നിറക്കൂട്ട് ഇണക്കി ചേര്‍ത്ത് വീട്ടിലെ അകത്തളത്തിന് പാരമ്പര്യത്തിന്റെ പുതുരൂപം നല്‍കാം.
സാരിയിലും ബ്ലൗസിലും മറ്റുടയാടകളിലും ബാഗുകളിലും എന്നുവേണ്ട ഏതൊരു ഉത്പന്നത്തിലും ഇത് പരീക്ഷിക്കാവുന്നതാണ്. സാധ്യതകള്‍ അനന്തമാണ്. കേരളത്തിലെത്തുന്ന വിദേശികള്‍ നൂതനവും കേരളക്കരയുടെ പാര
മ്പര്യം വിളിച്ചോതുന്നതുമായ ഉല്പന്നങ്ങള് തേടിയലയുന്ന കാഴ്ച സര്‍വ്വസാധാരണമാണ്. അവരുടെ ഇടയിലും പാരമ്പര്യത്തെ സ്നേഹിക്കുന്നവര്‍ക്കിടയിലും ഈ പുതുമയാര്‍ന്ന ഉല്പന്നങ്ങള്ക്ക് മികച്ചൊരു വിപണി കണ്ടെത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: