പാലക്കാട്: സമാധാനം നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ വീണ്ടും സംഘര്ഷഭരിതമാക്കാന് സിപിഎം നീക്കം. ഇന്നലെ വൈകീട്ട് നാലരെയോടെ ബിജെപി പ്രവര്ത്തകന് പുതുശ്ശേരി ഹില്‍വ്യൂ നഗറില്‍ നന്ദന്(22)നെ സിപിഎം ഗുണ്ടകള്‍ വീടുകയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നന്ദന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ടുദിവസമായി കഞ്ചിക്കോട് മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്.ആലത്തൂര്‍,കണ്ണമ്പ്രഭാഗങ്ങളില് ദിവസങ്ങള്‍ക്ക് മുമ്പ്ബിജെപി പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ സിപിഎം ശ്രമിക്കുന്നതിന് തെളിവാണ് കഴിഞ്ഞദിവസം കഞ്ചിക്കോട് സൂര്യനഗറില്‍ കോപ്പന് പുരയില്‍ താമസിക്കുന്ന രാധാകൃഷ്ണന് മകന് സതീഷ്ന്റെ വീട് ആക്രമിക്കുകയും, ഒരുകാര്‍, അഞ്ച് ബൈക്ക് എന്നിവ തീയിട്ട് നശിപ്പിച്ചു. മുക്രോണിയില്‍ അപ്പുവിന്റെ മകന് രാജന്റെവീട് ആക്രമിക്കുകയും, കിണറിലേ മോട്ടോറും, ഒരു ബൈക്കും നശിപ്പിച്ചു.
കണ്ണൂര്‍ മോഡല്‍ അക്രമങ്ങള്‍ക്ക് തുടര്‍ച്ചയായി കഞ്ചിക്കോട് ഗ്രാമമേഖലയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തുന്ന വീട് ആക്രമണങ്ങളും, സ്ത്രീകളെയും, കുട്ടികളെയും ഭീഷണിപ്പെടുത്തുന്നതും,വാഹനങ്ങള്‍ കത്തിച്ചും പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. മാസങ്ങള്‍ക്കു മുമ്പും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം നടന്നിരുന്നു.
സിപിഎംക്രിമിനലുകള്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ അധികൃതര്‍ ഇടപെടണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറിയുടെനേതൃത്വത്തില്‍ ആക്രമണം നേരിട്ട വീടുകള്‍ സന്ദര്‍ശിച്ച സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. ഇ.കൃഷ്ണദാസ്,ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേന്ദ്രന്,ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, ആര്‍എസ്എസ് ജില്ലാശാരീരിക് ശിക്ഷണ്‍പ്രമുഖ് ഇ.രവീന്ദ്രന്, താലൂക്ക് കാര്യവാഹ് ഗിരീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് ഷണ്മുഖന് എന്നിവരും സന്ദര്‍ശിച്ചു.
ഇടതുഭരണം വന്നശേഷം കഞ്ചിക്കോട് മേഖലയില്‍ സിപിഎം ഗുണ്ടായിസവും അക്രമവും വര്‍ദ്ധിച്ചതായും പ്രദേശത്തെ സംഘര്‍ഷഭൂമിയാക്കാന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. പോലീസ് നിഷ്ക്രിയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: