ഗുരുവായൂര്‍: നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിന്റെ വൈദ്യുതി വിഛേദിച്ചു. ഗുരുവായൂര്‍ തമ്പുരാന് പടി മണക്കാട് വീട്ടില്‍ അമ്മിണി എന്നിവരുടെ മൃതദേഹം ദഹിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് വൈദ്യുതി അധികൃതര്‍ ഫ്യൂസ് ഊരിയത്.
ബില്ലില്‍ കുടിശികയുളളത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് വൈദ്യുതി അധികൃതര്‍ പറഞ്ഞു.
പലതവണ അറിയിപ്പ് നല്‍കിയിട്ടും യാതൊരു നടപടിയും നഗരസഭ അധികൃതര്‍ എടുത്തിരുന്നില്ല.
ചൂല്‍പ്പുറം മാലിന്യം കൊണ്ടു വന്നിടുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഗേറ്റിനോട് ചേര്‍ന്നാണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് അധികൃതരോട് അന്വേഷിച്ചപ്പോള്‍ വൈദ്യുതി പകരം അവിടെ ജനറേറ്റര്‍ ഉണ്ടല്ലോ എന്നായിരുന്നു മറുപടി. പൂക്കോട്, തൈക്കാട് ഗ്രാമപഞ്ചായത്തുകളെ കൂട്ടിചേര്‍ത്ത് രൂപികരിച്ച സമഗ്ര ഗുരുവായൂര്‍ മുന്സിപാലിറ്റിയില് സര്‍വത്ര പ്രവര്‍ത്തനങ്ങള്‍ക്കും കൊടുകാര്യസ്ഥതയും, കാര്യക്ഷമമില്ലായ്മയുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കാരണം പതിനഞ്ച് വര്‍ഷമായി ഇടത്പക്ഷമാണ് മുന്‍സിപാലിറ്റി ഭരിക്കുന്നത്, കൂടാതെ ഇപ്പോള്‍ അവരുടെ സര്‍ക്കാറുമാണ് സംസ്ഥാനം ഭരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ കുറ്റംപറയാന്‍ സമയം കണ്ടെത്തുമ്പോള്‍ സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട യാതൊരുവിധ കാര്യങ്ങളിലും താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷം പറയുന്നു. നിലവില്‍ രണ്ട് മൃതശരീരം മാത്രമെ ദിവസത്തില്‍ ശ്മശാനത്തില്‍ സ്വീകരിക്കുകയുളളു ഇത് കൊണ്ട് തന്നെ നിരവധി പ്രയാസങ്ങള്‍ ജനങ്ങള്‍ക്കുണ്ട് അതിനിടക്കാണ് നഗരസഭാ അനാസ്ഥ കൊണ്ട് ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോയത്. ഇതിനെതിരെ ബിജെപി നിയോജകമണ്ലം കമ്മറ്റി പ്രതിഷേധിച്ചു.
ശവദാഹം തടസപ്പെടുത്തിയതിലൂടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഗുരുവായൂര്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും, ഗുരുവായൂര്‍ നഗരസഭ അധികൃതിര്ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 297ാം വകുപ്പനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സെക്രട്ടറി അഡ്വ. വിനോദ് എംവി യോഗത്തലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: