തൃശൂര്‍: സ്വന്തം ആസ്തിയും സ്വത്തും ഇടവകകളിലെ വിശ്വാസികളോടുപോലും വെളിപ്പെടുത്താത്ത കത്തോലിക്കാസഭ 500,1000 രൂപ പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് കള്ളപ്പണക്കാരുടെ ഭാഷയില്‍ സംസാരിച്ചത് അപലപനീയമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്.
കള്ളച്ചൂതിനും കള്ളപ്പണത്തിനും എതിരെ ചമ്മട്ടിയും ചാട്ടവാറുമായി പ്രതികരിച്ച യേശുക്രിസ്തുവിനെ മറന്നുകൊണ്ടാണ് കത്തോലിക്കാസഭ കേന്ദ്രഗവണ്മെന്റിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെ വിമര്‍ശിച്ചത്. ഇത് യേശുക്രിസ്തുവിനോട് സഭ ചെയ്യുന്ന അപരാധവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇന്ന് യേശുക്രിസ്തു ജീവിച്ചിരുന്നെങ്കില്‍ കള്ളപ്പണത്തിനും കോഴയ്ക്കുമെതിരെ ചാട്ടവാറുമായി സഭയ്ക്കകത്ത് തന്നെ പോരാട്ടം നടത്തുമായിരുന്നു. നരേന്ദ്രമോദി പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ് സാമ്പത്തിക പരിഷ്കാരം നടത്തിയത്. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നവര്‍ക്ക് എതിരായിട്ടാണ് യേശുക്രിസ്തു ജീവിച്ചതെന്ന കാര്യം സഭ മറന്നുപോയത് ദൗര്‍ഭാഗ്യകരമായിപ്പോയി. വിമര്‍ശിക്കുന്നതിന് മുമ്പ് സഭ സ്വന്തം സ്വത്ത് വെളിപ്പെടുത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ഗോപാലകൃഷ്ണന് പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: