ദുരിതാവസ്ഥയിലായ ഗിരിജ
ഇരിങ്ങാലക്കുട : മാപ്രാണം വാതില്മഠം കോളനിയിലെ പേടിക്കാട്ടുക്കാരന്പറമ്പില് മാണിയ്ക്കന്റെ ഭാര്യ ഗിരിജ(53) നോക്കാനാളില്ലാതെ രോഗ ബാധിതയായി വിട്ടില്‍ ഏകയായി കഴിയുന്നു. രണ്ട് മക്കളുണ്ടെങ്കിലും ഇപ്പോള്‍ ഗിരിജ തനിച്ചാണ് വീട്ടില്‍. ഒരു വര്‍ഷം മുന്‍പ് നിലവിളക്കില്‍ നിന്നും പൊള്ളലേറ്റതോടെയാണ് ഗിരിജയ്ക്ക് ദുരിതം ആരംഭിച്ചത്. ആശുപത്രി വാസം കഴിഞ്ഞ് വന്ന ഗിരിജയ്ക്ക് നേരെ നില്ക്കാന് തന്നെ പരസഹായം ആവശ്യമാണ്. ഭക്ഷണം കഴിയ്ക്കാതെയും കിടന്നിടത്ത് മലമൂത്രവിസര്ജ്നം നടത്തുകയും ചെയ്തിരുന്ന ഗിരിജയുടെ ദുരിതം മനസ്സിലാക്കിയ സമിപവാസികള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു തുടര്‍ന്ന് പോലിസ് ഇടപെട്ട് മകനെ വിളിച്ചുവരുത്തി അമ്മയെ നോക്കാം എന്ന ധാരണയില്‍ കേസ് അവസാനിപ്പിച്ചു.എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഗിരിജയുടെ ദുരവസ്ഥ തുടരുകയായിരുന്നു.മകനും മരുമകളും വല്ലപ്പോഴും മാത്രമാണ് വീട്ടില്‍ എത്തുന്നത്. ഗിരിജയുടെ ദുരിതമറിഞ്ഞ് കാട്ടുങ്ങച്ചിറ എസ് എന്‍ സ്ക്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ ഗിരിജയ്ക്ക് ഭക്ഷണം നല്‍കുന്നത്. മലമൂത്രവിസര്‍ജനം ചെയ്ത മുറിയില്‍ തന്നെ ഉടുതുണി പോലും ഇല്ലാതെയാണ് ഗിരിജ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: