മാള: മാളക്കടുത്ത് കൊടവത്തുകുന്നില് ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ചുകൊന്നു. ഒരുവര്‍ഷത്തോളമായി കൊടവത്തുകുന്നില് വാടകക്ക് താമസിക്കുന്ന വെള്ളിക്കുളങ്ങര സ്വദേശി കുറിച്ചില്ലത്ത് ബാബുവിന്റെ ഭാര്യ സുനിത(45)യാണ് ഭര്‍ത്താവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു കൊലപാതകം നടന്നത്. കരിങ്കല്‍ തൊഴിലാളിയായ ബാബുവിനെ മാള സിഐ കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. മക്കള്‍: പ്രവീണ്‍, പ്രവീണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: