ഇരിങ്ങാലക്കുട : ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ ദൂരികരിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണം യഥാസമയങ്ങളില്‍ നടത്തുവാന്‍ വേണ്ട നടപടികളെടുക്കണമെന്നും ഹരിത കേരളം പദ്ധതി പ്രകാരം എട്ടാം തീയതി എല്ലാ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവരവരുടെ ഓഫീസും പരിസരപ്രദേശങ്ങളും ശുചികരണം നടത്തണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന പ്രൊഫ. കെ.യു അരുണന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. വീടുണ്ടെങ്കില്‍ വെളിച്ചം പദ്ധതിയിലേക്കായി 10 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. താലൂക്ക് നിക്ഷേപക സംഗമം 15ന് നടത്തുവാനും യോഗം തിരുമാനിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രതിനിധി തങ്കം ടീച്ചര്‍, സി.എന്‍ ജയദേവന് എം.പിയുടെ പ്രതിനിധി കെ. ശ്രീകുമാര്‍, വി.ആര് സുനില്‍കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി വേണു, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.ജി ശങ്കരനാരായണന്, എന്‍.കെ ഉദയപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തഹസില്‍ദാര്‍ ഐ.ജെ മധുസൂദനന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: