ഇരിങ്ങാലക്കുട : പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തില്‍ റാലിക്കായി വെയിലത്തു നടത്തിയത് വിവാദമാകുന്നു.
ചടങ്ങിന് മുന്നോടിയായി ആല്‍ത്തറ പരിസരത്തുനിന്ന് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ചടങ്ങ് നടന്ന ടൗണ്‍ഹാളിലേക്കാണ് സംഘാടകര്‍ ഭിന്നശേഷിയുള്ള കുട്ടികളെ വെയിലത്തു നടത്തിയത്. 20 മിനിറ്റിലധികം നീണ്ടുനിന്ന റാലി ടൗണ്‍ ഹാളില്‍ എത്തിയപ്പോഴേക്കും പല കുട്ടികളും ക്ഷീണിതനായിരുന്നു. സ്വയം നടക്കാന്‍ പറ്റാത്ത കുട്ടികളുടെ രക്ഷിതാക്കളും റാലിക്കൊപ്പം ഉണ്ടായിരുന്നു. റാലികളില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം പങ്കെടിപ്പിക്കുന്നത് ശരിയല്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് ഇത്. എന്നാല്‍ കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയാണ് ബലൂണുകളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ ഇവരെ കൂട്ടി റാലി നടത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് ഇതുപോലെ സ്കൂള്‍ കുട്ടികളെ വെയിലത്തു നടത്തുന്നതിനെതിരെ റാലി തടഞ്ഞ അതേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ വെയിലത്തു നടത്തിയത് എന്നതാണ് വിരോധാഭാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: