കോടാലി: പാശ്ചാത്യസംസ്കാരം സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി മാത്രം കാണുമ്പോള്‍ ഭാരത ചരിത്രത്തില്‍ സ്ത്രീകളെ ധര്‍മ്മത്തിന്റെ പ്രതിരൂപങ്ങളായാണ് സങ്കല്പ്പിച്ചിരുന്നതെന്ന് ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി അദ്ധ്യക്ഷ വി.ടി. രമ പറഞ്ഞു. കോടാലി ധര്‍മ്മശാസ്താ ട്രസ്റ്റ് ഹാളില്‍ നടന്ന സേവാഭാരതി കോടാലി യൂണിറ്റിന്റെ മാതൃസംഗമം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.വാര്‍ഡ് മെമ്പര്‍ സന്ധ്യാ സജീവന് അധ്യക്ഷത വഹിച്ചു.സേവാഭാരതി കോടാലി യൂണിറ്റ് സെക്രട്ടറി ദീപക്, ജനറല്സെക്രട്ടറികെ.ബി.ദിലീപ്, ഉപദേശകസമിതി അംഗം ഒ.എസ്.സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാതൃ സംഗമം ഭാരവാഹികളായി സന്ധ്യാ സജീവന് (രക്ഷാധികാരി),സനിത രമേഷ്(പ്രസിഡണ്ട്)സരസ്വതി മറ്റത്തൂര്‍ (വൈസ് പ്രസിഡണ്ട്),നിഷ രാധാകൃഷ്ണന് (ജനറല്‍ സെക്രട്ടറി),പ്രസന്ന ഷാജു,ഷീല ഷൈജു (സെക്രട്ടറിമാര്‍) സിനി മനോജ്(ട്രഷറര്‍) എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: