ചേര്‍പ്പ്: ആറാട്ടുപുഴ സര്‍വീസ് സഹകരണബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള മുന്നണിയെ പൂര്‍ണമായും പരാജയപ്പെടുത്തി ബിജെപി പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ബാങ്ക് ഭരിച്ചുകൊണ്ടിരിക്കുന്നത് ബിജെപിയാണ്. ജനറല്‍ വിഭാഗത്തില്‍ പി.മനോജ്, ടി.സി.രഞ്ജിത്ത്, കെ.എം.രതീഷ്, വനിതാവിഭാഗത്തില്‍ ഗീത ഉദയശങ്കര്‍, ശ്രുതി സജീഷ്, സരോജിനി, എസ്സി/എസ്ടി വിഭാഗത്തില്‍ സനീഷ് പിവി, നിക്ഷേപവിഭാഗത്തില്‍ ടി.കെ.മോഹനന് എന്നിവരാണ് തെരഞ്ഞെടുത്തത്.
വിജയികളെ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അനുമോദിച്ചു. പുതുക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് വി.കെ.രാജന്, ജനറല്‍ സെക്രട്ടറി എ.ജി.രാജേഷ്, എന്‍.എന്‍.വിജയന്, സുനില്‍ദാസ്, കെ.രഘുനാഥ്, ടി.എം.ഷാബു, വി.കെ.ബാബു തുടങ്ങിയവര്‍ വിജയികള്‍ക്ക് ഹാരാര്‍പ്പണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: