ആലപ്പുഴയില്‍ കയര്‍ ക്രാന്തി എക്‌സ്പ്രസിനു നല്‍കിയ സ്വീകരണത്തില്‍ കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

കയര്‍ ക്രാന്തി എക്‌സ്പ്രസിലെ പ്രദര്‍ശനത്തില്‍ നിന്ന്
ആലപ്പുഴ: കയര്‍ മേഖലയെ രാജ്യത്തിന്റെ പ്രധാന വരുമാനസ്രോതസ്സായി മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണെന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍. കയര്‍ ക്രാന്തി എക്‌സ്പ്രസിന്റെ യാത്രാ സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ മുദ്രായോജന പദ്ധതി ഏറെ പ്രയോജനപ്പെടുത്താവുന്നത് ആലപ്പുഴയിലെ കയര്‍ മേഖലയ്‌ക്കാണ്. അത് വേണ്ട രീതിയില്‍ പ്രവര്‍ത്തികമാക്കാനുള്ള നടപടികള്‍ കയര്‍ ബോഡിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എംപി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
കയര്‍ ബോര്‍ഡംഗം സി.കെ. പത്മനാഭന്‍, ആലപ്പുഴനഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ആര്‍. നാസര്‍, അഡ്വ. കെ.ആര്‍. ഭഗീരഥന്‍, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, എ.കെ. രാജന്‍, വി.എസ്. മണി, പി.വി. സത്യനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















