തിരുവല്ല: റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആര്‍എംഎസ് ഓഫീസിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന നിലയില്‍ റയില്‍വേ നിര്‍മ്മിക്കാനിരിക്കുന്ന റോഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആര്‍എംഎസ് ഓഫീസിന്റെ മുന്നിലൂടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏരിയയിലേക്ക് റോഡ് നിര്‍മ്മിക്കാനാണ് റയില്‍വേയുടെ നീക്കം.പത്തനംതിട്ട ജില്ലയുടെ ഏക ആര്‍എംഎസ് ഓഫീസ് എന്ന നിലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിനും, ഇവിടെ നിന്നും തപാല്‍ കൊണ്ടു പോകുന്നതിനും കെഎസ് ആര്ടിസിയുടേതടക്കം ഒട്ടേറെ വാഹനങ്ങളാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്.കൂടാതെ ഒട്ടനവധി പ്രസിദ്ധീകരണങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് അയക്കുവാനും കൂടുതല്‍ വാഹനങ്ങള്‍ ഇവിടെ എത്തുന്നുമുണ്ട്. ഇവയൊക്കെ ആശ്രയിക്കുന്നത് ആര്‍എംഎസ് ഓഫീസിലെ ബുക്കിംഗ് കൗണ്ടറിനെയാണ്.പ്രത്യേകിച്ച് ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഇല്ലാത്ത ഈ ബുക്കിംഗ് കൗണ്ടറിന്റെ മുന്നിലൂടെ പാര്‍ക്കിംഗ് ഏരിയയിലേക്ക് റോഡ് നിര്മ്മിച്ചാലുണ്ടാവുന്ന യാതന ഊഹിക്കാവുന്നതേയുള്ളു.ആര്‍എംഎസ് ഓഫീസിന്റെ മുന്നില്‍ തപാല്‍ ഉരുപ്പടികള്‍ ഇറക്കുവാനോ, ഇവിടെ നിന്ന് ഇവ കയറ്റുവാനോ കഴിയാതെ വരും. ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് ഓഫീസിനടുത്ത് പാര്‍ക്ക് ചെയ്യാനാവില്ല. നിലവില്‍ ആര്‍എംഎസ് ഓഫീസ് പരിസരത്തുകൂടി പാര്‍ക്കിംഗ് ഏരിയയിലേക്ക് ടാര്‍ റോഡ് ഉണ്ടായിരിക്കെ ആര്‍എംഎസ് ഓഫീസിനു മുന്നിലൂടെ എന്തിനാണ് പുതിയ റോഡ് നിര്‍മ്മിക്കാന്‍ തിടുക്കം കാട്ടുന്നതെന്ന് ആര്‍എംഎസ് ജീവനക്കാരും, പൊതു്യനങ്ങളും ചോദിക്കുന്നു. കഷ്ടിച്ച് ഒരു ബസ്സ് മാത്രം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആര്‍എംഎസ് ഓഫീസ് മുറ്റത്തു കൂടി പാര്‍ക്കിംഗ് ഏരിയയിലേക്ക് റോഡ് ഉണ്ടായാല്‍ ആര്‍എംഎസിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാവും എന്നതിന് സംശയമില്ല. ദിവസേന നൂറ് കണക്കിനാളുകള്‍ തപാല്‍ ഉരുപ്പടികള്‍ അയക്കുവാന്‍ എത്തുന്നവര്‍ക്കും, ഇവിടെ നിന്നും തപാല്‍ ഉരുപ്പടികള്‍ കൊണ്ടു പേകേണ്ടവര്‍ക്കും, ജീവനക്കാര്‍ക്കു പോലും ഉപദ്രവമായി മാറുന്ന നിര്‍ദ്ദിഷ്ട റോഡിന്റെ നിര്‍മ്മാണത്തില്‍ നിന്നും റയില്‍വേ അധികൃതര്‍ പിന്മാറണമെന്നാണ് പൊതുവേയുള്ള ആവശ്യം.ഇതിനായി നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ളോയീസ് യൂനിയന്‍ എംപി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: