കൊടുങ്ങല്ലൂര്‍: നെടിയതളി ശിവക്ഷേത്രപുനര്നിര്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമാഫിയ സംഘം തടസ്സപ്പെടുത്തുന്നതായി ക്ഷേത്രഭരണസമിതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം ദേശീയപാതവികസനം മുന്നില്‍ കണ്ടാണ് റോഡരികില്‍ നിന്നും പിന്നിലേക്ക് ഇറക്കി പണിയുവാന്‍ തീരുമാനിച്ചത്. ഇതിനായി ഭരണസമിതി കുറച്ച് സ്ഥലവും അടുത്തിടെ വാങ്ങിയിരുന്നു.
ക്ഷേത്രഭൂമിക്കു കിഴക്കുഭാഗത്ത് താമസിക്കുന്ന ഏതാനും വീട്ടുകാരാണ് ക്ഷേത്രനിര്‍മാണം തടസ്സപ്പെടുത്തുവാന്‍ രംഗത്തെത്തിയിരിക്കുന്നത്. നഗരസഭയിലെ ചില സ്ഥാപിത താല്പര്യക്കാരും ഇവര്‍ക്കു കൂട്ടുനില്‍ക്കുന്നതായി ക്ഷേത്രഭരണസമിതി കുറ്റപ്പെടുത്തി. ക്ഷേത്രപുനര്‍നിര്‍മാണം തടസ്സപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ മുഴുവന്‍ ഭക്തജനങ്ങളേയും രംഗത്തിറക്കുമെന്ന് ഭരണസമിതി സെക്രട്ടറി സി.ജി.മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: