ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിനെതിരെ നിലനില്‍ക്കുന്ന ദുരൂഹതകള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്.തന്റെ ആദ്യ ഡിവൈന്‍ ധ്യാന കേന്ദ്ര സന്ദര്‍ശനം ചില ക്ഷുദ്ര ശക്തികള്‍ വിവാദമാക്കിയിരുന്നു.നന്മകള് മാത്രം ചെയ്യുന്ന ധ്യാനകേന്ദ്രത്തിനെ ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ കടിച്ചു കീറുന്ന സമയത്തായിരുന്നു തന്റെ സന്ദര്‍ശനം. പിണറായി അവകാശപ്പെട്ടു. ധ്യാന കേന്ദ്രത്തില്‍ നടന്നുവെന്ന് ആരോപ്പിക്കപ്പെടുന്ന 947 പേരുടെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അന്ന് പിണറായി വിജയന് അടക്കമുള്ളവര്‍ക്ക്.
അതിനെതിരെ നിരവധി സമരപോരാട്ടങ്ങള്‍ നടത്തിയിരുന്ന ഹിന്ദുഐക്യവേദി പോലുള്ള സംഘടനകളുടെ നിരന്തരമായ ആവശ്യമായിരുന്നു ധ്യാനകേന്ദ്രത്തില്‍ നടന്ന ദുരൂഹ മരണ കാരണം പുറത്ത് വരണമെന്നുള്ളത്.എന്നാല്‍ വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണങ്ങള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു.അവിടെ നടക്കുന്ന നിര്‍ബന്ധ മതപരിപര്‍ത്തനം,അനധികൃത ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തം തുടങ്ങി നിയമപരമല്ലാത്ത നിരവധി പ്രവര്‍ത്തനങ്ങളായിരുന്നു ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടന്നിരുന്നത്.അവിടുത്തെ അന്തേവാസികളുടെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണം നടത്തുവാന്‍ നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: