പുല്‍പ്പള്ളി : നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 140ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള മേഖലാസമ്മേളനം ഞായറാഴ്ച്ച പുല്‍പ്പള്ളി കബനി ഓഡിറ്റേറിയത്തില്‍ നടക്കും. രാവിലെ ഒന്‍പത് മണിക്ക് ദേവീവിലീസം കരയോഗ ഓഫീസില്‍ നിന്ന് ടൗണിലൂടെ ഘോഷയാത്ര നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി.വി.രാഘവന് ഉദ്ഘാടനം ചെയ്യും.ബത്തേരി താലൂക്ക് യൂണിയന് പ്രസിഡന്റ് പി.സി.ജയരാജന് അദ്ധ്യക്ഷത വഹിക്കും.
മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ്, എം.പി.നാരായണന് നായര്‍, ഡോ.പി.നാരായണന്‍കുട്ടി നായര്‍, എം. ബി.രാമകൃഷ്ണന്, ഗോപാലകൃഷ്ണന് നായര്‍, ടി.വി.അനിഷദേവി, സി. എന്‍.ഉണ്ണികൃഷ്ണന് നായര്‍, കെ.ജയപ്രകാശ്, കെ.എന്‍.മുരളീധരന് നായര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: