Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കിഗാലിയിലെ പച്ചവെളിച്ചം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 04:20 pm IST
in Varadyam

ചൂട് കൂടിവരികയാണെന്ന കാര്യത്തിൽ ആർക്കുംതർക്കമില്ല. ഭൂമിയുടെ അന്തരീക്ഷം ചൂടാവുന്നതാണതിന്റെ കാരണമെന്ന കാര്യത്തിലും തർക്കമില്ല. അന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന സൂര്യതാപം പുറത്തുപോകുന്നില്ല. കാരണം അന്തരീക്ഷത്തിൽ പരക്കെ വ്യാപിച്ച ‘ഹരിതഗൃഹ’ വാതകങ്ങൾ അവ ഭൂമണ്ഡലത്തിൽ കടന്നുവരുന്ന ചൂടിനെ പുറത്തുപോകാനാവാതെ കുടുക്കുന്നു. പിന്നെ ഭൂഗോളം ചൂടാവാതിരിക്കുന്നതെങ്ങനെ? ചൂടു കൂടുന്നതനുസരിച്ച് കാലാവസ്ഥ തകിടം മറിയാതിരിക്കുന്നതെങ്ങനെ? മഞ്ഞുമലകൾ ഉരുകിത്തീരുകയും വിളഭൂമികൾ മരുഭൂമികളായിത്തീരുകയും ചെയ്യാതിരിക്കുന്നതെങ്ങനെ….?

വില്ലന്മാരായ ‘ഹരിതഗൃഹ’ വാതകങ്ങൾ അഥവാ ഗ്രീൻഹൗസുകൾ എന്ന് കേൾക്കുന്ന മാത്രയിൽ നമ്മുടെ ഓർമയിൽ വരിക കാർബൺ ഡൈ ഓക്‌സൈഡും മീതേനുമൊക്കെ. പക്ഷേ അളവിൽ കുറവെങ്കിലും അന്തരീക്ഷത്തിലെ ചൂടുപിടിച്ചു വയ്‌ക്കുന്ന കാര്യത്തിൽ അവയെക്കാളും ചുരുങ്ങിയത് ആയിരമിരട്ടിയെങ്കിലും വീര്യമുള്ള ചില വില്ലന്മാരുണ്ട്. പേര് ഹൈഡ്രോ യൂറോ കാർബണുകൾ. എച്ച്എഫ്‌സിയെന്ന് ചെല്ലപ്പേര്. എയർകണ്ടീഷനുകളിലും റഫ്രിജറേറ്ററുകളിലും മുതൽ ശ്വാസകോശരോഗത്തിനു വലിച്ചുകയറ്റുന്ന ഇൻഹേലറിൽ വരെ വ്യാപകമായി ഉപയോഗിക്കുന്ന വാതകങ്ങൾ. തണുപ്പിക്കുന്ന കാര്യത്തിലാണ് ഉപയോഗമെങ്കിലും പുറത്തുചാടിയാൽ ചൂടാക്കുന്ന കാര്യത്തിലത്രെ ഇവയ്‌ക്ക് വിരുത്.

ഭൂമിയിലേക്ക് പതിക്കുന്ന അൾട്രാവയലറ്റ് കിരണങ്ങൾ തടഞ്ഞുനിർത്തുന്ന ഓസോൺ പാളിയെക്കുറിച്ച് നമുക്കറിയാം. ഓസോൺ കുടയിൽ വിള്ളൽ വീണത് പണ്ട് നാട്ടാരെ ആശങ്കാകുലരാക്കുകയും ചെയ്തതാണ്. തണുപ്പിക്കൽ യന്ത്രത്തിൽ വ്യാപകമായുപയോഗിച്ച ക്ലോറോ ഫ്‌ളൂറോ കാർബണുകളായിരുന്നു അന്ന് വില്ലന്മാർ. തുടർന്ന് ശാസ്ത്രലോകം ഉണർന്നു. നയത്രന്തലോകം ചലിച്ചു. ഒടുവിൽ 1987 ൽ മോൺട്രിയോളിൽ ചേർന്ന ആഗോള ഉച്ചകോടി ക്ലോറോഫ്‌ളൂറോ കാർബണുകളെ പുറത്താക്കി. ഹൈഡ്രോ ഫ്‌ളൂറോ കാർബണുകളെ തൽസ്ഥാനത്ത് കുടിയിരുത്താൻ തീരുമാനിച്ചു. പിന്നെ കണ്ടത് ഇവയുടെ നിറഞ്ഞാട്ടമാണ്. ഒടുവിൽ ഇവയെ കൂച്ചുവിലങ്ങിട്ടേ പറ്റൂ എന്ന സ്ഥിതിയെത്തി. പക്ഷേ പൂച്ചയ്‌ക്ക് ആര് മണികെട്ടുമെന്നതായി പ്രശ്‌നം.

ഈ സാങ്കേതികവിദ്യ കൊണ്ട് ഏറെ വരുമാനമുണ്ടാക്കിയത് വികസിത രാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ യൂണിയനുമൊക്കെ. പക്ഷേ ഈ വിദ്യകൊണ്ട് നന്നാകാൻ തുടങ്ങുക മാത്രമായിരുന്ന അവികസിത രാജ്യങ്ങൾ പിന്നോട്ടുപോകാൻ തയ്യാറായില്ല. ലോകമാകെ മലിനീകരിച്ച് പണമുണ്ടാക്കിയ ശേഷം മറ്റുള്ളവർ അതിൽനിന്ന് പിന്മാറണമെന്ന് കൽപിക്കുന്ന സാരോപദേശത്തിൽ അവർക്ക് തരിമ്പും താൽപര്യമുണ്ടായില്ല. പക്ഷേ, ഒടുവിൽ കിഗാലിയിൽ മഞ്ഞുരുകി.

അധികമാരും അറിയുന്ന സ്ഥലമല്ല കിഗാലി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കൊച്ചുരാജ്യമായ റുവാൻഡയുടെ തലസ്ഥാനം. ഈ വർഷം ഒക്‌ടോബർ 15 ന് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് 170 രാഷ്‌ട്രങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പ്രതിനിധികൾ കിഗാലിയിൽ പറന്നിറങ്ങി. അവർ ഒരുപാട് സംസാരിച്ചു. ആശങ്കകൾ പങ്കുവച്ചു. ഒടുവിൽ ഭൂമിയെ വറചട്ടിയാക്കി മാറ്റുന്ന ആഗോളതാപനത്തിന് ചൂട്ടുപിടിക്കുന്ന മലിനവാതകങ്ങളുടെ ഉത്‌സർജനം തടയുന്നതിനുള്ള കരാറിൽ ഒപ്പുവയ്‌ക്കുകയും ചെയ്തു. മോൺട്രിയോളിൽ വർഷങ്ങൾക്കു മുൻപ് തയ്യാറാക്കിയ കരാറിന് കരുത്തുനൽകുന്ന പുത്തൻ കരാറിനാണവർ രൂപം നൽകിയത്. നിയമപരമായി നിലനിൽപ്പുള്ളതും ഒപ്പുവച്ച രാജ്യങ്ങളെല്ലാം അപ്പടി അനുസരിക്കാൻ ബാധ്യതയുള്ളതുമായ ഒരു കരാർ. അതിന്റെ നടപ്പാക്കൽ ഐക്യരാഷ്‌ട്രസഭയുടെ ഓസോൺ സെക്രട്ടറിയേറ്റിന്റെ ദൗത്യവുമാണ്.

കാലാവസ്ഥാമാറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ലോകരാഷ്‌ട്രങ്ങൾ ഒത്തുകൂടി ഒപ്പുവച്ച പാരീസ് കരാറിന്റെയത്ര പ്രാധാന്യം കിഗിലിയിലെ സമ്മേളനത്തിന് ലഭിച്ചില്ലെന്നത് നേര്. പക്ഷേ ഭൂമണ്ഡലത്തിലെ ചൂട് കുറയ്‌ക്കുന്നതിലും കൈവിട്ട് കുതിക്കുന്ന ആഗോളതാപനത്തെ പിന്നാക്കം പിടിക്കുന്നതിലും കിഗാലി കരാറിനാവും കൂടുതൽ ക്രിയാത്മകമായി ചെയ്യാനാവുക. വാഹനങ്ങൾ, താപനിലയങ്ങൾ, ഫാക്ടറികൾ എന്നിവയ്‌ക്കായി ഉപയോഗിക്കുന്ന ജൈവ ഇന്ധനങ്ങളിൽ നിന്ന് പുറത്തുചാടുന്ന കാർബൺ ഡൈ ഓക്‌സൈഡിനും മറ്റും മൂക്കുകയറിടുന്നതിനായിരുന്നു പാരീസിലെ ഉടമ്പടി. പാരീസ് കരാർ അയവുള്ളതും കർക്കശവുമായിരുന്നില്ല. പക്ഷേ കിഗാലിയിലെ കരാർ സമയബന്ധിതവും നിശ്ചിത ലക്ഷ്യത്തോടുകൂടിയതുമാണ്; അനുസരിക്കാൻ നിയമപരമായ ബാധ്യതയുള്ളതാണ്; നിശ്ചിത കാലയളവിൽ ഹൈഡ്രോഫ്‌ളൂറോ കാർബൺ ഉൽപാദനം നിർത്തുന്നതിനും ബദൽ രാസവസ്തുക്കൾ പ്രയോഗത്തിൽ വരുത്തുന്നതിനും ഉറപ്പുനൽകുന്നതാണ്.

ഈ സാങ്കേതികവിദ്യയുപയോഗിച്ച് കാശുണ്ടാക്കുകയും മലിനീകരണം നടത്തുകയും ചെയ്ത വികസിത രാജ്യങ്ങൾ ചുരുങ്ങിയ കാലാവധിക്കുള്ളിൽത്തന്നെ നിർമാണം പൂർണമായും നിർത്തണമെന്നാണ് വ്യവസ്ഥ. വികസ്വര-അവികസിത രാജ്യങ്ങൾക്ക് അൽപംകൂടി നീണ്ട കാലയളവാണ് അനുവദിച്ചിട്ടുള്ളത്. ഉദാഹരണത്തിന് 2024-2026 ൽ ഇന്ത്യ എച്ച്എഫ്ഡി ഉൽപാദനവും ഉപയോഗവും പൂർണമായും അവസാനിപ്പിക്കണം. അവികസിത രാജ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ മൂലം ഉണ്ടാകാവുന്ന നഷ്ടം നികത്തുന്നതിനുവേണ്ട ഹരിത സാങ്കേതിക വിദ്യകൾ നൽകാൻ വികസിത രാജ്യങ്ങൾ ബാധ്യസ്ഥമാണെന്ന് കരാർ പറയുന്നു.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൗമാന്തരീക്ഷത്തിലെ ചൂട് ഒരു ഡിഗ്രി കണ്ട് കുറയ്‌ക്കാൻ കരാറിന് കഴിയുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് ‘ആഗോള താപനം തടയുന്നതിൽ ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഉടമ്പടി’യെന്ന് അമേരിക്കൻ പ്രസിഡന്റ് ഒബാമ കിഗാലി കരാറിനെ വിശേഷിപ്പിച്ചത്.

റഫ്രിജറേഷൻ വ്യവസായ മേഖലയിൽ ഏറെ പണം മുടക്കിയിട്ടുള്ള രാജ്യം എന്ന നിലയിൽ നമ്മുടെ രാജ്യത്തിന് ഒരുപാട് സാമ്പത്തിക നഷ്ടം ഈ കരാർ വരുത്തിയേക്കാം. പക്ഷേ ഭൂമിയെ രക്ഷിക്കാനുള്ള മഹത്തായ സംരംഭത്തിൽ നിന്ന് തരിമ്പും പിന്നോക്കം പോവില്ലായെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്തു വിലകൊടുത്തും ആഗോളതാപനം തടഞ്ഞ് ഭൂഗോളത്തെയും അതിലെ സമസ്ത ചരാചരങ്ങളെയും രക്ഷിക്കുകയെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. പക്ഷേ മറ്റ് പല രാജ്യങ്ങളും അങ്ങനെയല്ല. അവരെ സംബന്ധിച്ചിടത്തോളം കരാറുകൾ ഒപ്പുവയ്‌ക്കാനുള്ളതാണ്. എന്നാൽ അത്യപകടകാരികളായ ഹൈഡ്രോഫ്‌ളൂറോ കാർബണുകളെ പടിയടച്ച് പുറത്താക്കാനുള്ള കിഗാലി കരാർ അതേപടി അനുസരിക്കാൻ അത്തരം രാജ്യങ്ങൾ ഇനി ബാധ്യസ്ഥരാണ്. അതാണ് ഈ കരാറിന്റെ ശക്തി. കരാർ ഒപ്പുവയ്‌ക്കാൻ തീരുമാനിച്ച നിമിഷം കിഗാലി കൺവെൻഷൻ സെന്ററിൽ കണ്ട ആഹ്‌ളാദാരവങ്ങളും ആർപ്പുവിളികളും ലോകരാഷ്‌ട്രങ്ങളുടെ പ്രതിബദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

Samskriti

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.