കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തില്‍ അയ്യപ്പമഹാസത്രം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു
ചേര്‍ത്തല: കടക്കരപ്പള്ളി പടിഞ്ഞാറേ കൊട്ടാരം അയ്യപ്പ ക്ഷേത്രത്തില്‍ അയ്യപ്പ മഹാസത്രം ആരംഭിച്ചു. ശബരിമലയില്‍ നിന്ന് എത്തിച്ചദീപം സത്രവേദിയിലെ കെടാവിളക്കില്‍ പകര്‍ന്നു. ഗുരുവായൂരില്‍ നിന്ന് ഗ്രന്ഥവും വൈകിട്ട് സത്ര വേദിയില്‍ എത്തിച്ചു. ശശി നമ്പൂതിരിപ്പാട് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.
മനുഷ്യന് സദ്മൂല്യം നേടി ആന്മശുദ്ധി വരുത്താന്‍ സത്രത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശരണമന്ത്രം സാമൂഹികമാണെന്നും എവിടെ നിന്നുവിളിച്ചാലും ശരണംഅയ്യപ്പാ എന്ന് തിരിച്ച് വിളിക്കുമെന്നും ശരണമന്ത്രം കുട്ടായ്‌മയാണെന്നും കുമ്മനം രാജശേഖരന്‍ യോഗത്തില്‍ പറഞ്ഞു. അനുഭവിക്കാനും അനുഭുതിയൂമാണ് ശരണമന്ത്രം വ്യത്യസ്തമായ മനുഷ്യര്‍, ഭാഷ സംസാരിക്കുന്നവര്‍ എകത്വം അനുഭവിക്കുന്ന സ്ഥലമാണ് ശബരിമല. ഇവിടെ എല്ലാവരും അയ്യപ്പന്‍രാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംഎല്‍എ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ചലചിത്ര താരം ബാല, പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, പി.റ്റി. മന്മഥന്‍, രതിഷ് ബാബു, മെര്‍ളിന്‍ സുരേഷ്, ബി. ഗോപാലകൃഷ്ണന്‍ നായര്‍, പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, വെള്ളിയാകുളം പരമേശ്വരന്‍, രാജീവ് ആലുങ്കല്‍, പി.ഡി. ഗഗാറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















