പുതുക്കാട്: മണലി പുഴയില്‍ മാലിന്യവും മണ്‍തിട്ടകളും നിറഞ്ഞ് വെള്ളം മലിനമായി. പുഴയില്‍ നീരൊഴുക്ക് തടസ്സപ്പെട്ടതോടെ കുടിവെളള പദ്ധതികളും ജലസേചന പദ്ധതികളും മുടങ്ങി.
നെന്മണിക്കര, തൃക്കൂര്, പുത്തൂര്‍, അളഗപ്പനഗര്‍, പാണഞ്ചേരി എന്നീ പഞ്ചായത്തുകള്‍ക്ക് ആശ്രയമായ പുഴ മലിനമായതോടെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ പുഴയിലെ കുടിവെള്ള പദ്ധതികള്‍ കൂടി നിശ്ചലമായതോടെ നാട്ടുകാര്‍ ദുരിതത്തിലായിരിക്കുകയാണ്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡപ്യൂട്ടി കളക്ടര്‍ ഷാനവാസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.പ്രസാദ്, എഡിഎ ഷൈനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മണലി പുഴ സന്ദര്‍ശിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴ സംരക്ഷിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യത്തിന് വേണ്ട നടപടികള്‍ എടുക്കുമെന്നും ഇതിനായി അടുത്ത ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരുമെന്നും അധികൃതര്‍ ഉറപ്പ് നല്കി. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്, വൈസ് പ്രസിഡന്റ് വി.ആര്.സുരേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: