തൃശൂര്‍: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ ഹിന്ദുനേതൃയോഗം ചേര്‍ന്നു. സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. ശബരിമല ഉള്‍പ്പടെ ഹൈന്ദവ സമൂഹത്തിന്റെ ആരാധനാകേന്ദ്രങ്ങള്ക്കുനേരെ നടക്കുന്ന ഗൂഢാലോചനകള്‍ തിരിച്ചറിയണമെന്നും ഹിന്ദുസമൂഹം ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, വിഎച്ച്പി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, സതീശ് മേനോന്, ജില്ലാപ്രസിഡണ്ട് കെ.നന്ദകുമാര്‍, വിഭാഗ് സെക്രട്ടറി പി.ഷണ്മുഖാനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: