ഇരിങ്ങാലക്കുട : ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ മുമ്പിലുള്ള കെടാവിളക്കിലേക്ക് നല്ലെണ്ണ മുരിയാടു നിന്ന്. 50 വര്‍ഷത്തിലെറെ പഴക്കമുള്ള മുരിയാട് നാച്ച്വര്‍ അഗ്രോ കോംപ്ലക്സ് ലിമിറ്റഡാണ് ശബരിമലയിലേക്ക് നല്ലെണ്ണ സമര്‍പ്പിച്ചത്.
സമര്‍പ്പണചടങ്ങില്‍ സി.എം. മൂത്താരുടെ പത്നിയായ കാവേരിക്കുട്ടിയമ്മയും എം.ഡി.യായ ദീപ സുരേഷും ചേര്‍ന്ന് എണ്ണ കൈമാറി. പ്രസിദ്ധ വ്യവസായ പ്രമുഖനായിരുന്ന പരേതനായ സി.എം. മൂത്താര് സ്ഥാപിച്ചതാണ് ഓയില്‍ മില്ല്. കേരളത്തിലെ തന്നെ പേരെടുത്ത കശുവണ്ടി വ്യവസായിയും ഭക്ഷ്യഎണ്ണ വ്യവസായിയും ആയിരുന്നു ഇദ്ദേഹം. 10 വര്‍ഷം മുമ്പ് നാച്ച്വര്‍ അഗ്രോ കോംപ്ലക്സ് പ്രൈ.ലിമിറ്റഡ് എന്ന പേരില്‍ നൂതന സാങ്കേതിക വിദ്യകളോടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട ആയൂര്വേദകമ്പനികളിലേക്കും അനവധി ക്ഷേത്രങ്ങളിലേക്കും പരിശുദ്ധമായ നല്ലെണ്ണ വിതരണം ചെയ്യുന്നതും ഈ കമ്പനിയാണ്.
പുതിയതായി സ്ഥാപിക്കാന്‍ പോകുന്ന ശബരിമലയിലെ കൊടിമരത്തോണിയിലേക്കും കെടാവിളക്കിലേക്കും നല്ലെണ്ണ സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ഒരു പൂര്‍വ്വ സുകൃതമായി കാണുന്നുവെന്ന് കമ്പനി ചെയര്മാന് കെ.എ.സുധാകരന്, എം.ഡി. ദീപ സുരേഷ്, എക്സി. ഡയറക്ടര്‍ അനില്‍ സുധാകരന്, ഡയറക്ടര്‍ മനു.കെ.ശങ്കര്‍ തുടങ്ങിയവര്‍ പറഞ്ഞു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ഈ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: