തിരുവല്ല: ഭാരതീയ ജനതാപാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. അക്രമരാഷ്ട്രീയത്തില്‍ നിന്ന് ഇടത് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നഗരത്തില്‍ നടന്ന പരിപാടിയില്‍ അനീഷ് കെ.വര്‍ക്കി അധ്യക്ഷത വഹിച്ചു. വിനോദ് തിരുമൂലപുരം, കെ.ആര്.രതീഷ്, ആര്.നിതീഷ്, ലാല്‍ബിന്‍ കുന്നില്‍, ബിഡിജെഎസ് ഭാരവാഹി ടി.കെ.സജി, അനില്‍ അപ്പു ,രാജേഷ് മീന്തലക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: