പ്രശസ്ത സിനിമാ പിന്നണി ഗായകരായ നജിം അര്‍ഷാദും അഞ്ജു ജോസഫും ചേര്‍ന്ന് പാടിയ പുതിയ ക്രിസ്തുമസ് ഗാനം ‘ക്രിസ്തുമസ് താരകം’ യൂ ടൂബില്‍ വൈറലാകുന്നു.
‘പൂക്കള്‍ പോലെ’ എന്ന് തുടങ്ങുന്ന ഗാനം അവതരണം കൊണ്ടും ചിത്രീകരണത്തിലെ വ്യത്യസ്ഥത കൊണ്ടും ശ്രദ്ധേയമാണ്. ജോയ്സ് സാമുവല്‍ എഴുതി സംഗീതം പകര്‍ന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു.
ലളിതവും സുന്ദരവുമായ സംഗീതവും ദൈവ സ്നേഹത്തെ പ്രകീര്‍ത്തിക്കുന്ന വരികളും ചേര്‍ന്ന ‘ക്രിസ്തുമസ് താരകം’ എന്ന ഈ ഗാനം ബ്ലൂ ഐസ് മീഡിയയുടെ ബാനറില്‍ വരുണ്‍ ജി റായ് ആണ് നിര്‍മ്മിച്ചിരിക്കുന്നത് .
യൂടൂബില്‍ ഹിറ്റ് ആയികൊണ്ടിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ പതിനായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഏവര്‍ക്കും ‘ക്രിസ്തുമസ് താരകം’ എന്ന ഈ ഗാനം ഒരു ക്രിസ്തുമസ് സമ്മാനമാവും എന്നതില്‍ സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: