പുതുക്കാട് : മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തിയിലെ മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ സായുധ പോലീസ് സംഘത്തെ വിന്യസിച്ചു. വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, അതിരപ്പിള്ളി, മലക്കപ്പാറ എന്നീ സ്റ്റേഷനുകളിലാണ് കെഎപി ബറ്റാലിയനിലെ പത്ത് സായുധ പോലീസുകാരെ വീതം വിന്യസിച്ചത്. ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വനാതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനുകളില്‍ സായുധ പോലീസിന്റെ സേവനം ലഭ്യമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂരില്‍ ഉണ്ടായ മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ചിമ്മിനി വനമേഖലയോടു ചേര്‍ന്നുള്ള പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ പപ്പടപാറ, മലക്കപ്പാറ ഫോറസ്റ്റ് ഡിവിഷന് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും. ചിമ്മിനി വനമേഖലയില്‍ 2009 ല്‍ ഉള്‍ക്കാടുകളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: