Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനേകപാപ ഹന്താവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 07:56 pm IST
in Samskriti

 

ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിലും ഓരോ വാക്കിലും ഉപവിഷ്ടസ്ഥാനത്തും ഗൂഢരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ഉപദേശങ്ങള്‍ ഒളിഞ്ഞിരിപ്പുള്ളതായി പണ്ഡിതന്മാര്‍ പറയുന്നു.

”മഹാമന്ത്രസ്യ ചാപസ്യ

സ്ഥാനേ സ്ഥാനേ പദേപദേ

ഗൂഢോ രഹസ്യഗര്‍ഭോ-

നന്തോപദേശ സമുച്ചയഃ”

ഗായത്രീഭാഷ്യകാരനായ ശ്രീശങ്കരാചാര്യരുടെ ഗായത്രീ സ്തുതി ഇങ്ങനെയാണ്:

”ഗായത്രൈ്യ ജഗതാം മാത്രേ

വേദമാത്രേ നമോ നമഃ

യസ്യാസ്തത്ത്വാനു സന്ധാനാത്

കൈവല്യം ലഭതേനരഃ

സച്ചിദാനന്ദസദന-

മനര്‍ത്ഥപരിഭര്‍ജനം

ധിയാം പ്രചോദനം ധ്യായാ-

മ്യാത്മാനം ബ്രഹ്മപാവനം”

ഗായത്രികൊണ്ട് സൂര്യോപാസനയും സര്‍വദേവോപാസനയും പരമാത്മാവിന്റെതന്നെ ഉപാസനയുമാണ് ചെയ്യുന്നത്.

”ഗായത്രീ വേദജനനീ

ഗായത്രീ പാപനാശിനീ

ഗായത്ര്യാസ്തുപരം നാസ്തി

ദിവി ചേഹ ച പാവനം”

എന്നിങ്ങനെ യാജ്ഞവല്ക്യ മുനി ഗായത്രീമന്ത്രത്തിന്റെ മഹത്വത്തെ ഉദ്‌ഘോഷിക്കുന്നു.

മനുസ്മൃതി പറയുന്നത്

”ത്രിഭ്യ ഏവതുവേദേഭ്യഃ

പാദം പാദമദൂദുഹത്

തദിത്യ ഋചോളസ്യഃ സാവിത്ര്യാഃ

പരമേഷ്ഠീ പ്രജാപതിഃ”

(പരമേഷ്ഠിയായ പ്രജാപതി ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയാല്‍ ഗായത്രിയുടെ മൂന്നുപാദങ്ങളെ ദോഹനം ചെയ്തു. ഗോവില്‍നിന്ന് ലഭിക്കുന്ന ദുഗ്‌ദ്ധം ഗോവിന്റെ സാരമാണ്. അതുപോലെ ശ്രുതിയാകുന്ന ഗോവില്‍നിന്ന് ഗായത്രിയെന്ന ശുദ്ധമായ ദുഗ്‌ദ്ധം കറന്നെടുത്തു. ഇത് വേദങ്ങളുടെ സാരമാണ്).

”സര്‍വേഷാം വേദാനാം

ഗുഹ്യോപനിഷത്

സാരഭൂതാം തതോ

ഗായത്രീം ജപേത്”

എന്ന് ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നു.

(ഗായത്രി സര്‍വവേദങ്ങളുടേയും ഉപനിഷത്തുകളുടെയും സാരമാണ്. അതിനാല്‍ ഗായത്രീ മന്ത്രം നിത്യവും ജപിക്കണം)

”സര്‍വവേദസാരഭൂതാ ഗായ-

ത്ര്യാസ്തു സമര്‍ച്ചന

ബ്രഹ്മാദയോപി സന്ധ്യായാം തം-

ധ്യായന്തി ജപന്തിച”

എന്ന് ദേവീ ഭാഗവതത്തില്‍ കാണുന്നു.

(ഗായത്രി മന്ത്രം സമസ്തവേദങ്ങളുടെയും സാരാംശമാണ്. ബ്രഹ്മാവുമുതലുള്ള ദേവതകള്‍ പോലും സന്ധ്യാവേളയില്‍ ഗായത്രീ മന്ത്രോപാസന ചെയ്യുന്നു).

”സര്‍വവേദോദ്ഖൃതഃ സാരോ

മന്ത്രോയം സമുദാഹൃത

ബ്രഹ്മദേവാദി ഗായത്രീ-

പരമാത്മാ സമീരിതഃ”

(ഗായത്രീ മന്ത്രം)

(എല്ലാ വേദങ്ങളുടെയും സത്തയും സാരാംശവുമാണ് ഗായത്രി. ബ്രഹ്മാദി ദേവകളെങ്ങനെയോ അതുപോലെയാണ് പരമാത്മ സ്വരൂപയായ ഗായത്രി).

”ഏതദക്ഷരമേതാം ച

ജപന്‍ വ്യാഹൃതി പൂര്‍വകം

സന്ധ്യയോര്‍വ്വേദവിദ്വിപ്രോ

വേദപുണ്യേന യുജ്യതേ”

ഓങ്കാരത്തേയും വ്യാഹൃതി സഹിതമായ ഗായത്രിയെയും പ്രാതഃകാല സായംകാല സന്ധ്യകളില്‍ ജപിക്കുന്നതുകൊണ്ടുമാത്രം സര്‍വവേദങ്ങളും അധ്യയനം ചെയ്ത ഫലം ലഭിക്കും.

”ഗീതാ ഗംഗാ ച ഗായത്രീ

ഗോവിന്ദേതി ഹൃദിസ്ഥിതേ

ചതുര്‍ഗഗാര സംയുക്തേ

പുനര്‍ജന്മ നവിദ്യതേ”

ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും ആരുടെ ഹൃദയത്തിലാണോ സ്ഥിതി ചെയ്യുന്നത് അവര്‍ക്ക് ജനനമരണാദികളെ ഭയപ്പെടേണ്ടതില്ല.

ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നുചേര്‍ന്നതാണ് ഗായത്രീമന്ത്രമെന്ന് കാശീഖണ്ഡത്തില്‍ പറയുന്നു. ഗായത്രി സാക്ഷാല്‍ പരബ്രഹ്മം തന്നെയെന്ന് വേദവ്യാസന്‍. സര്‍വലോകങ്ങളെയും പവിത്രമാക്കുന്ന മന്ത്രമാണ് ഗായത്രി. ലോകജനനിയും ലോകപാവനിയുമായ ഗായത്രിയെക്കാള്‍ ശ്രേഷ്ഠമായ മന്ത്രമില്ല എന്നു കൂര്‍മപുരാണത്തില്‍ പറയുന്നു.

പ്രാതഃകാലത്തില്‍ ഗായത്രിയായും മധ്യാഹ്നത്തില്‍ സാവിത്രിയായും സായാഹ്നത്തില്‍ സരസ്വതിയായും സ്ഥിതിചെയ്യുന്ന ദേവിയാണ് സാവിത്രി. ജപകര്‍ത്താവിനെ രക്ഷിക്കുന്നതിനാല്‍ ഗായത്രിയെന്നും സവിതുര്‍ദ്യോതകമായതിനാല്‍ സാവിത്രിയെന്നും വാണീസ്വരൂപയായതിനാല്‍ സരസ്വതിയെന്നും പറയുന്നതായി ഛാന്ദോഗ്യോപനിഷത്തിലുണ്ട്. ഗായത്ര്യുപാസനയിലൂടെ ബ്രഹ്മപദപ്രാപ്തി ഉണ്ടാകുമെന്നു ബൃഹദാരണ്യകോപനിഷത്തില്‍ കാണുന്നു.

സര്‍വപാപവിമോചിനിയായ ഗായത്രീ മന്ത്രത്തെ പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും സാധകം ചെയ്യുന്നവരുടെ പൂര്‍വപാപവും പരപാപവും നശിക്കും. പത്തുപ്രാവശ്യത്തെ ജപംകൊണ്ട് രാവും പകലും ചെയ്ത ചെറിയ പാപങ്ങള്‍ ഇല്ലാതാകും. ഗായത്രി നൂറുരു ജപിച്ചാല്‍ അനേകപാപങ്ങള്‍ ശരിക്കും. സഹസ്രജപത്തിലൂടെ മഹാപാതകവും ഇല്ലാതാകും.

ജലത്തില്‍ മുങ്ങി മൂന്നുതവണ ഗായത്രി ജപിച്ചാല്‍ സര്‍വപാപമുക്തിയാണ് ഫലമെന്ന് ഗായത്രീ കല്‍പ്പത്തില്‍ പറയുന്നു. സര്‍വ ദുഃഖനിവാരണിയും സുധാമയിയും മോക്ഷദായിനിയും സത്യജ്ഞാനസ്വരൂപിണിയുമായ സാവിത്രീരൂപയായ ഗായത്രി. ഭാരതീയ ധര്‍മത്തിന്റെ മൂലമന്ത്രമായി ഗായത്രി വാഴ്‌ത്തപ്പെടുന്നു. സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സല്‍ബുദ്ധിയുടെ സദാചാരത്തിന്റെ, ത്യാഗത്തിന്റെ, ശാന്തിയുടെ, നന്മയുടെ, ഐക്യത്തിന്റെ പ്രതീകങ്ങളാണ് ഗായത്രീമന്ത്രാക്ഷരങ്ങള്‍. സഹസ്രാബ്ദങ്ങളായി വരേണ്യയായ ഗായത്രിയുടെ ഭര്‍ഗതേജസ് ഭാരതത്തിന്റെ ഹൃദയധമനികളെ പവിത്രമാക്കിക്കൊണ്ട് അതിന്റെ തീര്‍ത്ഥയാത്ര തുടരുന്നു.

പരമ്പര അവസാനിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.