പുതുക്കാട്: തമിഴ്നാട് സേലത്തുനിന്നും തൊഴിലാളികളെ കുത്തിനിറച്ചെത്തിയ ലോറി പുതുക്കാട് പോലീസ് പിടികൂടി. കൈക്കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ 70 പേരെ കുത്തിനിറച്ചെത്തിയ ലോറിയാണ് പോലീസ് പിടികൂടിയത്. സേലത്തു നിന്ന് അങ്കമാലിയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്നിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിലാണ് പോലീസ് പിടികൂടിയത്.
ലോറി െ്രെഡവര്‍ സേലം സ്വദേശി കന്ദസ്വാമിക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി 10.30 നാണ് ദേശീയ പാതയിലൂടെ മനുഷ്യരെ നിറച്ച് വന്ന ലോറി ഹൈവേ പെട്രോളിങ്ങ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അങ്കമാലിയില്‍ 600 രൂപയും ഭക്ഷണവും ദിവസേന കിട്ടുമെന്നറിഞ്ഞ് നാട്ടില്‍ നിന്ന് പണം പിരിച്ച് ലോറി പിടിച്ച് വരുന്നവരായിരുന്നു സംഘത്തില്‍. 25000 രൂപ ലോറി വാടക നല്കി വരുന്ന തൊഴിലാളികള്‍ക്കാണ് ഈ ദുരിതയാത്ര. നാട്ടില്‍ 200 രൂപ ദിവസക്കൂലി കിട്ടുന്നവരാണ് ലോറിയിലുണ്ടായിരുന്നവര്‍. കുടുംബത്തോടെ വന്നിരുന്ന സംഘത്തില്‍ 45 സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. സേലത്തിനടുത്ത് കള്ളംകുറിശ്ശിയില് നിന്ന് അങ്കമാലിയിലേക്ക് ദിവസകൂലിക്ക് പണി ചെയ്യാന്‍ വരുന്നവരായിരുന്നു ലോറിയില്‍. സേലത്തു നിന്ന് ബസ്സില്‍ വരുന്നതിന് 45000 രൂപ ചെലവുവരുമെന്ന് യാത്രക്കാര്‍ പറയുന്നു. തൊഴിലാളികളെ രാത്രി പതിനൊന്നോടെ മറ്റൊരു വണ്ടിയില്‍ പോലിസ് അങ്കമാലിയിലേക്കയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: